ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ‘ടാലൻറീൻ – 2019’ ഇന്ന് സമാപിക്കും

ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ കൗമാര പ്രായക്കർക്കായി സംഘടിപ്പിക്കുന്ന ടാലൻറീൻ – 2019 വൈവിധ്യങ്ങളായ പരിപാടികളോടെ കഴിഞ്ഞ ദിവസം തുടക്കമായി. ബഹ്റൈൻ മുൻ പാർലമന്റ് അംഗം അഹ് മദ് അബ്ദുൽ വാഹിദ് ഖറാത്ത ഉദ്ഘാടനം നിർവഹിച്ച ക്യാമ്പിൽ ഷംജിത്, സി ജി ജി.സി.സി കോ ഓർഡിനേറ്ററും പ്രശസ്ത കൗൺസിലറുമായ സമീർ മുഹമ്മദ്, സഈദ് റമദാൻ നദ് വി, സൗദ പേരാമ്പ്ര എന്നിവർ വിവിധ വിഷയങ്ങളിൽ കുട്ടികളുമായി സംവദിച്ചു.

പ്രമുഖ തായ്കുണ്ടോ പരിശീലകനായ ഫൈസൽ പൊന്നാനി നേതൃത്വത്തിലുള്ള കായിക പരിശീലനം, ക്വിസ് മൽസരം, ഫൺ ടൈം എന്നിവയും പരിപാടിയെ ആകർഷകമാക്കി. ഇന്ന് അവസാനിക്കുന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതൻ ലുഖ്മാൻ വി എം, ജമാൽ നദ് വി എന്നിവരുടെ പഠന ക്ലാസ്സുകളും സമീർ മുഹമ്മദ് നയിക്കുന്ന രക്ഷിതാക്കൾക്കുള്ള പ്രത്യേക സെഷനും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.