bahrainvartha-official-logo
Search
Close this search box.

ഇന്ത്യക്കാരുടെ സേവനങ്ങളെ പ്രകീർത്തിച്ച് തുർക്കി എംബസി; കെഎംസിസി ബഹ്‌റൈൻ രണ്ടാം ഘട്ട സാധനങ്ങൾ കൈമാറി

KMCC

മനാമ:  കെഎംസിസി ബഹ്‌റൈൻ തുർക്കി ഭൂകമ്പ ദുരിത ബാധിതർക്ക് രണ്ടാം ഘട്ടമെന്ന നിലയിൽ വീണ്ടും 40 കാർട്ടൂൺ സാധനങ്ങൾ തുർക്കി എംബസിയിലെത്തി അധികൃതർക്ക് കൈമാറി. ജാക്കറ്റ്, ട്രാക്ക് പാന്റ്റുകൾ, ടി ഷർട്ട്‌, ഷൂ എന്നിവയടങ്ങുന്ന വസ്ത്രശേഖരമാണ് യൂണിഫോം സിറ്റിയുടെ സഹായത്തോടെ കൈമാറിയത്. ഒന്നാം ഘട്ടം തുർക്കി, സിറിയ എമ്പസികളിൽ ഏകദേശം അര കോടിയിലധികം രൂപയുടെ ജാക്കറ്റുകളും പുതപ്പുകളുമടങ്ങുന്ന വസ്ത്രങ്ങൾ കൈമാറിയിരുന്നു. രണ്ടാം ഘട്ടം പത്തു ലക്ഷം രൂപയിലധികം വില വരുന്ന സാധനങ്ങളാണ് നൽകിയത്.

ഇന്ത്യക്കാരുടെ സേവനങ്ങൾ മഹത്തരമാണെന്ന് തുർക്കി അംബാസ്സഡർ പറഞ്ഞു. ഇന്ത്യക്കാരുടെ ഈ ഉദാര മനസ്കതയെയും നിസ്തുല്യമായ സേവന പ്രവർത്തനങ്ങളെയും അവർ പ്രകീർത്തിക്കുകയും സഹകരണത്തിന് നന്ദി പറയുകയും ചെയ്തു. ഇന്ത്യക്കാരുടെ പ്രശസ്തി വാനോളം ഉയർത്തുന്നതായിരുന്നു കെഎംസിസി യുടെ പ്രവർത്തനങ്ങൾ.

കെഎംസിസി ബഹ്‌റൈൻ ആക്ടിങ് ജനറൽ സെക്രട്ടറി കെ പി മുസ്തഫ, ട്രഷറർ റസാഖ് മൂഴിക്കൽ, സംസ്ഥാന ഭാരവാഹികളായ എ പി ഫൈസൽ, ഒ കെ കാസിം, അസ്‌ലം വടകര, റഫീഖ് തോട്ടക്കര, സലിം തളങ്കര, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ്‌ അഴിയൂർ, മലപ്പുറം ജില്ലാ ആക്ടിങ് പ്രസിഡന്റ്‌ റിയാസ് ഒമാനൂർ, മനാമ സൂക് കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അബ്ദുൽ ഖാദർ വടകര, വടകര മണ്ഡലം വൈസ് പ്രസിഡന്റ്‌ ഹുസൈൻ വടകര എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!