bahrainvartha-official-logo
Search
Close this search box.

ഐ വൈ സി ഇന്റർനാഷണൽ ബഹ്‌റൈൻ ചാപ്റ്റർ ഹൃദയ ആരോഗ്യ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

IYCC

മനാമ: ഹൃദയാഘാതത്തെ തുടർന്നുള്ള മരണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഐ വൈ സി ബഹ്‌റൈൻ ചാപ്റ്റർ ഹൃദയ ആരോഗ്യ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഉമ്മൽ ഹസ്സത്ത് സ്ഥിതി ചെയ്യുന്ന കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. ഹൃദ്രോഗ വിദഗ്ധൻ ഡോ.ജൂലിയൻ ജോണി തോട്ടിയാൻ ക്ലാസ്സിന് നേതൃത്വം നൽകി.

സൽമാനുൽ ഫാരിസ് അധ്യക്ഷത വഹിച്ച യോഗത്തിന് നിസാർ കുന്നംകുളത്തിങ്ങൽ സ്വാഗതവും അനസ് റഹിം നന്ദിയും പറഞ്ഞു. ഡോ. ചെറിയാൻ ബോധവത്കരണ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്‌, സാമൂഹ്യ പ്രവർത്തകൻ ബഷീർ അമ്പലായി, ഐ. വൈ. സി ഇന്റർനാഷണൽ കൗൺസിൽ അംഗങ്ങളായ റംഷാദ് അയിലക്കാട്, സുനിൽ ചെറിയാൻ,ഫിറോസ് നങ്ങാരത്ത് ,ഫാസിൽ വട്ടോളി, സജിൻ ഹെൻട്രി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു ഡോ.ഇഖ്ബാൽ,ഐ വൈ സി കൗൺസിൽ അംഗം മുഹമ്മദ്‌ റസാഖ്‌,കെ. എം. സി. സി നേതാവ് കാസിം നന്തി, ഹരീഷ് നായർ, ഷെമിലി പി ജോൺ, അഷ്‌റഫ്‌ കാട്ടിൽ പീടിക, മാധ്യമപ്രവർത്തകൻ രാജീവ്‌ വെള്ളിക്കോത്ത്‌,ഗഫൂർ മൂക്കുതല,അബ്ദുൽ സലാം, മിനി മാത്യു, മണിക്കുട്ടൻ,അൻവർ നിലമ്പൂർ,റഷീദ് മാഹി,പവിത്രൻ കണ്ണൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ഇതുപോലെയുള്ള ബോധവത്കരണ ക്‌ളാസുകളും മെഡിക്കൽ ചെക്കപ്പുകളും IYC ഇന്റർനാഷണൽ വ്യാപകമായി നടത്തുമെന്നും സിപിആർ പോലെയുള്ള പ്രാഥമിക ശുശ്രൂഷ ക്കുള്ള പരിശീലനങ്ങളും സംഘടന നടത്തുമെന്നും ബഹ്‌റൈൻ കൗൺസിൽ അംഗങ്ങൾ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!