മനാമ: ഐ.സി. എഫ് ഉമ്മുൽ ഹസം സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ “വിശുദ്ധ റമളാൻ, വിശുദ്ധ ഖുർആൻ ” എന്ന ശീർഷകത്തിൽ നടക്കുന്ന റമളാൻ ക്യാമ്പയിന്റെ ഭാഗമായി ഐ. സി. എഫ് ഉമ്മുൽഹസം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമളാനിലുടനീളം നീണ്ടു നിൽക്കുന്ന ഒരുമാസത്തെ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.
റമളാനിൽ എല്ലാ ദിവസവും ഐ.സി. എഫ് ഉമ്മുൽഹസം ഓഫീസിൽ വെച്ച് 100 കണക്കിന് ആളുകൾക്ക് നോമ്പ് തുറ സംഘടിപ്പിക്കുന്നതോടൊപ്പം, തറാവീഹ് നിസ്കാരവും ഉണ്ടായിരിക്കും, ഹൈവേ ഇഫ്താർ, കിറ്റ് വിതരണം, ബദർദിനം, ബദർ മൗലിദ് , ബുർദ മജ്‌ലിസ്, തൗബ മജ്‌ലിസ്,റിലീഫ് പ്രവർത്തനങ്ങൾ ,ഖത്‍മുൽ ഖുർആൻ, വിദാഉ റമളാൻ കൂടാതെ പെരുന്നാൾ ദിനത്തിൽ ഈദ്സംഗമവും നടത്താൻതീരുമാനിച്ചു.
പരിപാടിയുടെ വിജയത്തിനായി ഐ. സി. എഫ് ഉമ്മുൽഹസം സെൻട്രൽ റമളാൻ ക്യാമ്പയിൻ സ്വാഗതസംഘം രൂപീകരിച്ചു. അബ്ദുറസാഖ് ഹാജി ഇടിയങ്ങര (ചെയർമാൻ) ,സിറാജ്തൽഹ, സിദ്ദീഖ് മാസ് എന്നിവർ വൈസ്ചെയർമാൻ, നൗഷാദ് കാസറഗോഡ് (ജനറൽകൺവീനർ), കബീർ ഒളവണ്ണ , നൗഫൽ എന്നിവർ (ജോ:കൺവീനർമാർ) നാസർ ഹരിപ്പാട് (ഫിനാൻസ് കൺവീനർ) മെമ്പർമാരായി സകരിയ സി.പി., നസ്വീഫ് ഹസനി കുമരംപുത്തൂർ, കരീം മുസ്‌ലിയാർ, അസ്‌കർ താനൂർ, അസീസ് പൊട്ടച്ചിറ, ഫാറൂഖ് ഹാജി, ഫവാസ് മാട്ടൂൽ എന്നിവരടങ്ങുന്ന 51 അംഗങ്ങളടങ്ങുന്നതാണ് സ്വാഗതസംഘം.