ബഹ്റൈൻ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി ആസ്റ്റർ ക്ലിനിക് ഗുദൈബിയയുമായി സഹകരിച്ച് കൊണ്ട് 24 ന് വെള്ളിയാഴ്ച മനാമ ആസ്റ്റർ ക്ലിനിക്കിൽ നടത്തുന്ന മെഡിക്കൽ ക്യാമ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ റസാഖ് ആയഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഫൈസൽ ആർ ടി, മുനീർ പിലാക്കൂൽ, സഹീർ വില്യാപ്പള്ളി, റഫീഖ് ടി വി, കാസിം കോട്ടപ്പള്ളി, നിധിൻ മുഹമ്മദ് കോഡിനേറ്റർമാരായ ടി.ടി അഷ്‌റഫ് കാക്കുനി, പി.എം.എ ഹമീദ് അരൂർ പങ്കെടുത്തു.