മനാമ: ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ വെസ്റ്റ് റിഫ യൂണിറ്റ് കുടുംബ സംഗമം സഘടിപ്പിച്ചു. വെസ്റ്റ് റിഫയിലെ ദിശ സെന്ററിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ പ്രസിഡൻറ് സഈദ് റമദാൻ നദ്‌വി മുഖ്യപ്രഭാഷണം നടത്തി.
കുടുംബ ജീവിതത്തിൽ പ്രവാചകന്മാർ കാണിച്ചു തന്ന മാതൃക മഹനീയവും മികച്ചതുമാണെന്ന് അദ്ദേഹം പറഞ്ഞു. ബന്ധങ്ങൾ ഏറ്റവും നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോവേണ്ടതുണ്ട്. കെട്ടുറപ്പുള്ള സമൂഹത്തിന്റെ അടിസ്ഥാനം സുഭദ്രമായ കുടുംബമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂണിറ്റ് പ്രസിഡന്റ് പി.എം. അഷ്‌റഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ മൂസ കെ ഹസൻ നന്ദി പറഞ്ഞു. നൗഷാദ് ഗാനം ആലപിക്കുകയും അബ്ദുൽ ഖയൂം ഖുർആനിൽ നിന്നും അവതരിപ്പിക്കുകയും ചെയ്തു .