മനാമ: ലുലുവിന്റെ എല്ലാ ഹൈപ്പർ മാർക്കറ്റുകളിലും സൂപ്പർമാർക്കറ്റുകളും ലോക ഭക്ഷ്യമേളക്ക് തുടക്കമായി. വ്യവസായ വാണിജ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ശൈഖ് ഹമദ് ബിൻ സൽമാൻ ആൽ ഖലീഫയാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ ജുസർ രുപ്വാല സന്നിഹിതനായിരുന്നു.
ബഹ്റൈനിലെ വിശിഷ്ട വിഭവങ്ങൾ മുതൽ തായ്, ഇന്ത്യൻ, അമേരിക്കൻ, ബ്രിട്ടീഷ്, ഫിലിപ്പിനോ വിഭവങ്ങൾ വരെ മേളയിൽ ലഭ്യമാണ്. ആഫ്രിക്ക, ശ്രീലങ്ക അടക്കം 20 രാജ്യങ്ങളിലെ പാചകരീതികളും രുചികളും ആസ്വദിക്കാനുള്ള അപൂർവ അവസരമാണ് ഭക്ഷണപ്രേമികൾക്കായി ലുലു ഒരുക്കുന്നത്.
പഴങ്ങൾ, പച്ചക്കറികൾ, മാംസാഹാരം തുടങ്ങി കടൽവിഭവങ്ങൾ വരെ 50% വരെ വിലക്കുറവിൽ മേളയിൽ ലഭിക്കും. യു.കെയിൽ നിന്ന് ഷെഫ് ജോമോൻ കുര്യാക്കോസ്, ബഹ്റൈനിലെ പ്രസിദ്ധ ഷെഫുമാരായ അല, യൂസിഫ് സൈനൽ എന്നിവരും ലുലു ബഹ്റൈൻ ഹെഡ് ഷെഫ് സുരേഷുമാണ് മേള നയിക്കുന്നത്.
മേളയിൽ തയാറാക്കുന്ന വിഭവങ്ങൾ രാജ്യത്തുടനീളമുള്ള ലുലുവിന്റെ ഹൈപ്പർമാർക്കറ്റുകളിൽനിന്ന് ലഭിക്കും. ഫെബ്രുവരി 27 ന് ചലച്ചിത്ര താരം ഹണി റോസ് മേളയിലെത്തും. മാർച്ച് 08 ന് ലുലു വേൾഡ് ഫുഡ് അവസാനിക്കും.