ഐ വൈ സി സി മനാമ ഏരിയാ കമ്മറ്റിക്ക് പുതിയ നേതൃത്വം

IYCC

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി ബഹ്‌റൈൻ ) വാർഷിക പുനഃസംഘടനയുടെ ഭാഗമായി നടന്ന മനാമ ഏരിയാ തിരഞ്ഞെടുപ്പ് കൺവൻഷനും, മെമ്പർഷിപ് കാമ്പയിനും ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്ഘാടനം ചെയ്യ്തു. ഏരിയാ പ്രസിഡന്റ് ജയഫറലി അദ്ധ്യക്ഷത വഹിച്ചു. മുൻ ദേശീയ പ്രസിഡൻ്റ് വിൻസു കൂത്തപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.

ഐ വൈ സി സി ദേശീയ ജോ.സെക്രട്ടറി മുഹമ്മദ് ജമീൽ, ദേശീയ ട്രഷററർ വിനോദ് ആറ്റിങ്ങൽ, ഫാസിൽ വട്ടോളി, അൻസാർ ടി ഇ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുൻ ദേശീയ പ്രസിഡന്റ് ബ്ലസൻ മാത്യു തിരഞ്ഞെടുപ്പ് പ്രവർത്തങ്ങൾ നിയന്ത്രിച്ചു. ഏരിയാ സെക്രട്ടറി റോഷൻ ആൻ്റണി സ്വാഗതവും ഏരിയാ ട്രഷററർ മുഹമ്മദ് ജസീൽ നന്ദിയും പറഞ്ഞു. ഏരിയാ കമ്മറ്റി പ്രസിഡന്റായി ഷംഷാദ് കാക്കൂർ, സെക്രട്ടറിയായി ഷഫീഖ് കരുനാഗപ്പള്ളി, ട്രഷററായി മൊയ്ദീൻ ഷംസീർ വളപ്പിൽ, വൈസ് പ്രസിഡണ്ടായി റാസിബ് വേളം, ജോ. സെക്രട്ടറിയായി സുഹൈൽ സുലൈമാൻ എന്നിവരെ തിരഞ്ഞെടുത്തു.

ഷെരീഫ്, ഡാനിഷ്, ഷറഫുദ്ദീൻ, ബാബു, അൻസാർ ടി ഇ എന്നിവർ ഏരിയാ എക്സിക്യൂട്ടീവ് അംഗങ്ങളും വിൻസു കൂത്തപ്പള്ളി, ജയഫറലി, ഫാസിൽ വട്ടോളി, മുഹമ്മദ് ജസീൽ,റോഷൻ ആൻറണി, ശ്രീജിത്ത് തൊട്ടിൽപ്പാലം എന്നിവർ ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!