മനാമ: കെ.പി.എഫ് ചാരിറ്റി വിംഗിന്റെ നേതൃത്വത്തിൽ നടത്തുന്ന അഞ്ചാമത് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് 03/03/23 വെള്ളിയാഴ്ച്ച സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ്ബാങ്കിൽ നടക്കും.
പേര് രജിസ്റ്റർ ചെയ്ത എല്ലാവർക്കും രാവിലെ 8 മണി മുതൽ രക്തദാനം ചെയ്യുന്നതിനുള്ള സൗകര്യം ഏർപെടുത്തിയതായി ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു. രജിസ്റ്റർ ചെയ്യാത്തവർക്ക് തുടർന്നും രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൺവീനർ സവിനേഷ് 35059926, ശശി അക്കരാൽ 3394 7771, എന്നിവരെ ബന്ധപ്പെട്ട് രക്തദാനക്യാമ്പിൽ പങ്കാളികളാകാവുന്നതാണ്.