സൽമാനിയ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി ബഹ്‌റൈൻ ) വാർഷിക പുനഃസംഘടനയുടെ ഭാഗമായി നടന്ന സൽമാനിയ ഏരിയാ തിരഞ്ഞെടുപ്പ് കൺവൻഷനും, മെമ്പർഷിപ് കാമ്പയിനും ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്ഘാടനം ചെയ്യ്തു. മുൻ ദേശീയ ട്രഷർറർ ഹരി ഭാസ്‌ക്കർ അദ്ധ്യക്ഷത വഹിച്ചു.
ഐ വൈ സി സി ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ്,ദേശീയ ട്രഷററർ വിനോദ് ആറ്റിങ്ങൽ, ദേശീയ വൈസ്. പ്രസിഡന്റ് രഞ്ജിത്ത് പി എം, ഫാസിൽ വട്ടോളി, ബ്ലസൻ മാത്യു, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുൻ ദേശീയ പ്രസിഡന്റ് വിൻസു കൂത്തപ്പള്ളി തിരഞ്ഞെടുപ്പ് പ്രവർത്തങ്ങൾ നിയന്ത്രിച്ചു. ഏരിയാ സെക്രട്ടറി രാജേഷ് പെരുങ്ങുഴി സ്വാഗതം പറഞ്ഞു.
ഏരിയാ കമ്മറ്റി പ്രസിഡന്റായി ഷഫീക് കൊല്ലം, സെക്രട്ടറിയായി സുനിൽ കുമാർ, ട്രഷററായി അനൂപ് തങ്കച്ചൻ, വൈസ് പ്രസിഡണ്ടായി രാജേഷ് പെരുംകുഴി, ജോ. സെക്രട്ടറിയായി ഡേവിസ് വർഗീസ് എന്നിവരെ തിരഞ്ഞെടുത്തു. ജോംജിത് തോമസ്, അനിൽ കുമാർ, ജോമോൻ ജോസ്, മണി തിരുവല്ലം, കുമാർ അഗസ്റ്റിൻ എന്നിവർ ഏരിയാ എക്സിക്യൂട്ടീവ് അംഗങ്ങളും ബ്ലെസ്സൻ മാത്യു, ജിജോമോൻ മാത്യു, ഷബീർ മുക്കൻ, സ്റ്റെഫി സാബു, ഹരി ഭാസ്കരൻ, സന്ദീപ് ശശീന്ദ്രൻ, വിനോദ് ആറ്റിങ്ങൽ, ഫസലുദീൻ തുണ്ടുവിള എന്നിവർ ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുമാണ്.