bahrainvartha-official-logo
Search
Close this search box.

“ചെമ്മീൻ ” നാടകം അരങ്ങേറി

chemmeen

ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ സമാജം ഡയമണ്ട് ജുബിലീ ഹാളിൽ തിങ്ങി നിറഞ്ഞ സദസ്സിന് മുന്നാകെ ഫെബ്രുവരി 24 വെള്ളിയാഴ്ച്ച “ചെമ്മീൻ ” നാടകം അരങ്ങേറി. തകഴി ശിവശങ്കരപിള്ളയുടെ വിശ്വ വിഖ്യാത നോവലിന്റെ നാടകാവിഷ്കാരവും, സംവിധാനവും നിർവ്വഹിച്ചത് പ്രശസ്ത നാടക പ്രവർത്തകൻ, നാടക രചയിതാവ്, സംവിധായകൻ, എന്നീ നിലയിൽ പ്രശസ്തി നേടിയ  ശ്രീ. ബേബി കുട്ടൻ തൂലികയാണ്.

1995ൽ തകഴിയിൽ നിന്നും നോവൽ നേരിട്ട് കൈപറ്റി അതിനെ നാടക രൂപത്തിലാക്കി 2000ൽ പരം വേദികളിൽ അവതരിപ്പിച്ച നാടകം. ബേബി കുട്ടൻ തൂലികയുടെ സംവിധാനത്തിൽ തന്നെയാണ് ബഹിറിൻ കേരളീയ സമാജത്തിലും അവതരിപ്പിച്ചത്. ബഹ്‌റൈനിൽ നാടക രംഗത്തെ പ്രമുഖരും പുതുമുഖങ്ങളും അടങ്ങിയ 25പേർ നാടകത്തിൽ വിവിധ കഥ പാത്രങ്ങളായി വേദിയിൽ നിറഞ്ഞാടി. മനോഹരൻ പാവറട്ടി ( ചെമ്പൻ കുഞ്ഞ് )അനീഷ്‌ ഗൗരി ( അച്ഛൻ കുഞ്ഞ് ) വിജിന സന്തോഷ്‌ ( കറുത്തമ്മ )ജയ രവികുമാർ ( നല്ല പെണ്ണ് ) ജയ ഉണ്ണികൃഷ്ണൻ ( ചക്കി മരക്കാത്തി ) അശ്വനി സെൽവരാജൻ( പഞ്ചമി )അനീഷ് നിർമലൻ ( പരീക്കുട്ടി )ശ്രീജിത്ത്‌ ശ്രീകുമാർ ( പഴനി ) സതീഷ് പുലാപ്പറ്റ ( തുറയിൽ അരയൻ )അരുൺ ആർ പിള്ള ( പരീക്കുട്ടിയുടെ ബാപ്പ )ശരണ്യ അരുൺ ( പാപ്പികുഞ് ) മാസ്റ്റർ ശങ്കർ ഗണേഷ് ( പാപ്പികുഞ്ഞിന്റെ മകൻ ) ലളിത ധർമരാജൻ ( കുശുമ്പി തള്ള ) അഭിലാഷ് വെള്ളുക്ക, ഷിബു ജോൺ ( വന്നയാൾ ) രാജേഷ് ഇല്ലത്ത് ( മരക്കാൻ ) സന്തോഷ്‌ ബാബു, ജയേഷ് താന്നിക്കൽ (  സിൽബന്ധി ) സ്വാദിഖ് തെന്നല ( രാമൻ കുഞ്ഞ് )ശ്രുതി രതീഷ്, റെജിന ബൈജു, ജീതു ഷൈജു, അഞ്ചു പിള്ള, രചന അഭിലാഷ്, വിദ്യ മേരികുട്ടി ( നൃത്തം ) എന്നിവരാണ് നാടകത്തിൽ കഥ പാത്രങ്ങളായി വേഷമിട്ടത്.

പ്രശസ്തരായ സാങ്കേതിക വിദഗ്ദ്ധർ ആയിരുന്നു ” ചെമ്മീൻ ” നാടകത്തിന്റെ അണിയറ ശിൽപ്പികൾ… ഡോക്ടർ സാംകുട്ടി പട്ടങ്കരി ( സെനിക് ഡിസൈൻ ) ഏഴാച്ചേരി രാമചന്ദ്രൻ ( ഗാനങ്ങൾ )കുമരകം രാജപ്പൻ (സംഗീതം )പട്ടണക്കാട് പുരുഷോത്തമൻ, ബിമൽ മുരളി, പ്രമീള ( ഗനാലാപനം ) വിഷ്ണു നാടകഗ്രാമം (ലൈറ്റ് ഡിസൈൻ ) വിനോദ് വി ദേവൻ (ക്രീയേറ്റീവ് ഡയറക്ടർ )ബോണി ജോസ് (സ്റ്റേജ് കോർഡിനേറ്റർ )നിഷ ദിലീഷ് (സംഗീത നിയന്ത്രണം) പ്രദീപ്‌ ചോന്നമ്പി (ശബ്ദ നിയന്ത്രണം) സജീവൻ കണ്ണപുരം, ലളിത ധർമരാജൻ (ചമയം )ബിജു എം സതീഷ്, ശിവ ഗുരുവായൂർ ( കല സംവിധാനം )ശ്രീവിദ്യ വിനോദ്, മായ ഉദയൻ, ഉമ ഉദയൻ (വസ്ത്രാലങ്കാരം )സാരംഗി ശശി (നൃത്ത സംവിധാനം ) ബബിത ജഗദീഷ്, ആർ നാഥ്, സതീഷ് പുലാപറ്റ (റിഹേഴ്സൽ കോർഡിനേറ്റർ )അജിത് നായർ, സുരേഷ് അയ്യമ്പിള്ളി (സാങ്കേതിക സഹായം) ലിസൻ ഇവന്റസ് (ലൈറ്റ് സപ്പോർട്ട് )മനോജ്‌ സദ്ഗമയ (സ്റ്റേജ് കണ്ട്രോൾ )നൗഷാദ്, വിനു രെഞ്ചു, ബിറ്റോ പാലമറ്റത്ത് (ഐ. ടി.സപ്പോർട്ട് ) കൃഷ്ണകുമാർ പയ്യന്നൂർ, ശ്രീഹരി ജി പിള്ള, വിനോദ് അളിയത്ത് (ഡ്രാമ കോർഡിനേറ്റർ )നന്ദകുമാർ വി. പി, സന്തോഷ്‌ സരോവരം, ജയകുമാർ വയനാട്, സൂര്യ പ്രകാശ്, ജേക്കബ് മാത്യു (ഫോട്ടോഗ്രാഫി ) ശരത് (വീഡിയോ ഗ്രാഫി )എന്നിങ്ങനെ ഒരു വൻ നിരയാണ് സാങ്കേതിക പ്രവർത്തകരായി രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ചെമ്മീൻ നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർ.

നാടകം കാണുവാനായി സമാജം അടുത്ത കാലത്ത് കണ്ടതിൽ വച്ചു ഏറ്റവും വലിയ സദസ്സായിരുന്നു “ചെമ്മീൻ” കാണുവാനായി തടിച്ചു കൂടിയത്.എന്ന് സമാജം പ്രസിഡണ്ട്‌ ശ്രീ. പി. വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ, കല വിഭാഗം സെക്രട്ടറി ശ്രീ. ശ്രീജിത്ത്‌ ഫെറോക്, സ്കൂൾ ഓഫ് ഡ്രാമ കൺവീനർ ശ്രീ. കൃഷ്ണകുമാർ പയ്യന്നൂർ എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!