കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (KPF) വനിതവേദിവനിതകൾക്കായി വനിതാ ദിനത്തോട് അനുബന്ധിച്ച് ഡസ്സർട്ട് മൽസരം സംഘടിപ്പിക്കുന്നു. മാർച്ച് 9 വ്യാഴാഴ്ച സഗയ്യയിലുളള BMC ഹാളിൽ 8 മണിക്ക് നടത്തുന്ന മത്സരത്തിൽ രജിസ്റ്റർ ചെയ്തു മത്സരാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ് അവർക്കു തങ്ങളുടെ വിഭവം പാകം ചെയ്തു കൊണ്ട് വന്ന് പ്രദർശിപ്പിക്കാവുന്നതാണ്.
ബഹറൈനിലെ പ്രമുഖ എഴുത്തുകാരിയും അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയുമായ ഷെമിലി. പി. ജോൺ
മുഖ്യാതിഥി ആവുന്ന ഈ മൽസരത്തിൽ, വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കുമെന്ന് സംഘാടക കമ്മിററി അറിയിച്ചു. രജിസ്ട്രേഷനായി ബന്ധപ്പെടേണ്ട നമ്പർ : 39046663, 39628609