മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ വിവിധ പരിപാടികളോടെ ലോക വനിതാ ദിനം ആഘോഷിച്ചു.
മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സല്‍മാന്‍ ഗരീബ്, സ്‌പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ. സുനിത കുമ്പള എന്നിവര്‍ സംസാരിച്ചു.
ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴില്‍, കുടുംബം തുടങ്ങിയ മേഖലകളില്‍ സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ദിനമെന്ന് ഡോ. സല്‍മാന്‍ പറഞ്ഞു. സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ചരിത്രപരമായ യാത്രയുടെ പ്രതീകമാണ് ഓരോ വനിതാ ദിനവും.
പിആര്‍ഒ അമ്‌ന ഹസ്സന്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ വനിതാ ജീവനക്കാരെ ആദരിച്ചു. ‘ലിംഗസമത്വത്തില്‍ പുതിയ കണ്ടുപിടിത്തങ്ങളുടെയും സാങ്കേതികവിദ്യയുടെയും സ്ഥാനം’ എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ ലോക വനിതാ ദിനാഘോഷം. സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് സാങ്കേതികവിദ്യ എത്രത്തോളം സഹായകരമാകുന്നു എന്നതാണ് ഈ വര്‍ഷത്തെ വനിതാ ദിനം കൂടുതലായും ചര്‍ച്ച ചെയ്യുന്നത്.