ബഹ്‌റൈൻ കേരളീയ സമാജം GCC രാജ്യങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ദേവ്ജി – ബികെഎസ് ജിസിസി കലോത്സവം 2023 സംഘടിപ്പിക്കുന്നു

BKS

2023 ഏപ്രിൽ ഒന്നിന് ആരംഭിച്ച് ഈദുൽ ഫിത്തർ അവധി വരെ നീണ്ടുനിൽക്കുന്ന ‘ദേവ്ജി – ബികെഎസ് ജിസിസി കലോത്സവം’. 100 വ്യക്തിഗത മത്സരഇനങ്ങളിലും 60 ലധികം ഗ്രൂപ്പ് ഇനങ്ങളിലുമായി ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ ആർട്ട് ഫെസ്റ്റിൽ കുട്ടികൾക്ക് വിവിധ മേഖലകളിൽ  അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാനും വികസിപ്പിക്കുവാനും അവസരം ഒരുക്കുക മാത്രമല്ല, ജിസിസിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒത്തുചേരാനും പരസ്പരം കലയും സംസ്കാരവും പൈതൃകവും പങ്കിടുവാനും മനസ്സിലാക്കുവാനുമുള്ള അവസരമൊരുക്കും. സൗഹൃദാന്തരീക്ഷത്തിൽ പരസ്പരം മത്സരിക്കാനുമുള്ള അവസരമൊരുക്കുന്ന ആർട്ട് ഫെസ്റ്റ്, ഇന്ത്യയിലെയും കേരളത്തിലെയും പ്രശസ്തമായ വിവിധ യുവജനോത്സവങ്ങളെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ, ബഹ്‌റൈനിലെ ഏറ്റവും വലുതും മുൻ മാതൃകകൾ ഇല്ലാത്തതുമായ കലോത്സവങ്ങളിൽ ഒന്നായി മാറുമെന്നു സമാജം പ്രസിഡന്റ് ശ്രീ. പി. വി. രാധാകൃഷ്ണ പിള്ള അറിയിച്ചു.

ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സീനിയർ മത്സരാർത്ഥികൾക്ക്  കലാതിലകം, കലാപ്രതിഭ ടൈറ്റിലുകളും ജൂനിയർ വിഭാഗത്തിൽ ബാലതിലകം, ബാലപ്രതിഭ ടൈറ്റിലുകളും സമ്മാനിക്കും.  ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ്, സ്‌പെഷ്യൽ ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ്, നാട്യ രത്‌ന, സംഗീത രത്‌ന, കലാ രത്‌ന, സാഹിത്യ രത്ന എന്നിവയാണ്  മറ്റ് ടൈറ്റിലുകൾ. ഈദുൽ ഫിത്തർ അവധി ദിനങ്ങളിൽ ബഹ്‌റൈനിലെ വിവിധ വേദികളിലായിരിക്കും നൃത്ത സംഗീത മത്സരങ്ങളും ഗ്രൂപ്പ് ഇന മത്സരങ്ങളും നടക്കുക. ബഹ്‌റൈന് പുറത്ത് നിന്ന് വരുന്ന മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബികെഎസ് താമസവും ഭക്ഷണ സൗകര്യവും ഒരുക്കും.

മത്സരങ്ങളും രജിസ്ട്രേഷനും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ബഹ്റൈൻ കേരള സമാജം വെബ്സൈറ്റിൽ https://www.bksbahrain.com/gcckalotsavam ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബിനു വേലിയിൽ 00973 39440530/ ഫിറോസ് തിരുവത്ര 00973 33369895 എന്നീ ബഹ്‌റൈൻ നമ്പറുകളിൽ ബന്ധപ്പെടുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!