bahrainvartha-official-logo
Search
Close this search box.

എം എം ടീം മലയാളി മനസ്സ് സംഘടിപ്പിച്ച മെഡിക്കൽ കാമ്പയിനും ബോധവൽക്കരണ ക്യാമ്പും മികച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

MM TEAM

അദില്യ അൽ ഹിലാൽ ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്റ്ററുമായ ഫ്രാൻസിസ് കൈതാരത്ത് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രവാസി ഗൈഡൻസ് ഫോറം കൗൺസിലർമാരായ ബിജു, സുധീർ, പ്രദീപ് പുറവൻകര എന്നിവർ നേതൃത്വം നൽകിയ ബോധവൽക്കരണ ക്യാമ്പും ശിൽപശാലയും നടന്നു.

കെ.ടി. സലീം, സുരേഷ് പുത്തൻ വിളയിൽ തുടങ്ങിയ പ്രമുഖ സാമൂഹ്യ പ്രവർത്തരും, സംഘടനാ ഭാരവാഹികളും ക്യാമ്പ് സന്ദർശിച്ച് ആശംസ അറിയിച്ചു. മികച്ച ജനപങ്കാളിത്തവും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായ ക്യാമ്പിൽ അൽ ഹിലാൽ ഹോസ്പിറ്റലിനു വേണ്ടി ഭരത് ഉം , പി ജി എഫ് നു വേണ്ടി പ്രദീപ് പുറവിൻകരയും ഫ്രാൻസിസ് കൈതാരത്തിൽ നിന്ന് എം.എം. ടീം ന്റെ സ്നേഹോപഹാര – മൊമന്റേകൾ എറ്റു വാങ്ങി. എം.എ ടീം കോർഡിനേറ്റർ ആനദ് സ്വാഗതവും, പ്രസിഡന്റ് ഫിറോസ് മാഹി നന്ദിയും അറിയിച്ചു. എം.എം. ടീം എക്സിക്യൂട്ടീവ് അംഗങ്ങളും, കോർഗ്രൂപ്പ് മെമ്പേഴ്‌സും, ലേഡിസ് വിങ് അംഗങ്ങളും ചേർന്നാണ് മെഡിക്കൽ ക്യാമ്പിന് നേത്യത്വം നൽകിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!