small icons
small icons

വി.ഡി. സതീശൻ കേരള മുഖ്യമന്ത്രിയാകുന്നു; അഭിനന്ദനങ്ങളുമായി ഐ.വൈ.സി.സി ബഹ്‌റൈൻ

New Project (5)

മനാമ: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് ഐ.വൈ.സി.സി ബഹ്‌റൈൻ അഭിനന്ദനങ്ങൾ നേർന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേരളം വികസനത്തിന്റെ പുതിയ പാതയിലേക്ക് കടക്കുമെന്നും പ്രവാസി സമൂഹത്തിന്റെ ദീർഘകാലമായുള്ള ആവശ്യങ്ങൾക്കും പ്രതീക്ഷകൾക്കും പുതിയ സർക്കാർ അർഹമായ പ്രാധാന്യം നൽകുമെന്നും സംഘടന പ്രത്യാശ പ്രകടിപ്പിച്ചു.

തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, യുവജന ശാക്തീകരണം തുടങ്ങിയ മേഖലകളിൽ ജനകീയവും ദൂരദർശിത്വമുള്ളതുമായ ഭരണനടപടികൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പിലാകുമെന്ന് ഐ.വൈ.സി.സി പത്രക്കുറിപ്പിൽ അറിയിച്ചു. സാമൂഹിക നീതിയും മതസൗഹാർദ്ദവും ഉറപ്പാക്കുന്ന ഒരു മാതൃകാ ഭരണത്തിന് നേതൃത്വം നൽകാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്നും സംഘടന ആശംസിച്ചു. പുതിയ ദൗത്യം ഏറ്റെടുക്കുന്ന മുഖ്യമന്ത്രിക്ക് എല്ലാവിധ വിജയങ്ങളും നേരുന്നതായി ഐ.വൈ.സി.സി ഭാരവാഹികൾ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!