മനാമ: പ്രവാസ ലോകത്തെ സന്നദ്ധ സേവനങ്ങളെ മുൻനിർത്തി പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ ഹെഡ് സുധീർ തിരുനിലത്തിനെ പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ കൊല്ലത്തുവെച്ച് ആദരിച്ചു.
പി.എൽ.സി പ്രതിനിധിയും പൊതുപ്രവർത്തകയുമായ അഡ്വ. യു. വഹീദ, അഡ്വ. ബി.എൻ. ഹസ്കർ, എം.കെ. അൻസാരി എന്നിവർ ആദരവ് നൽകി. അഭിഭാഷകരായ കാവനാട് ബിജു, സത്യാനന്ദബാബു, ഫേബ സുദർശൻ, ജിത്തു, മധു, പൊതുപ്രവർത്തകരായ ബിനോജ് നാരായൺ, സിന്ധു കുമ്പളത്ത് തുടങ്ങിയവർ സംസാരിച്ചു.