bahrainvartha-official-logo
Search
Close this search box.

റമളാന് സ്വാഗതമേകി സമസ്ത ബഹ്റൈൻ “തജ്ഹീസേ റമളാൻ” പ്രഭാഷണം

New Project (70)

മനാമ: സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്‌ലിമീൻ അൽ ഫിത്വ് റ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച തജ്ഹീസേ റമളാൻ പ്രഭാഷണ പരിപാടി ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. മനാമ പാകിസ്ഥാൻ ക്ലബ്ബിൽ വച്ചു നടന്ന പരിപാടി ബഹ്റൈൻ പാർലമെന്റ് ഡപ്യൂട്ടി സ്പീക്കർ ശൈഖ് അഹമദ് അബ്ദുൽ വാഹിദ് അൽ കറാത്ത എം.പി ഉൽഘാടനം ചെയ്തു. സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ: ശൈഖുനാ ആലിക്കുട്ടി ഉസ്താദ് അനുഗ്രഹ ഭാഷണവും പ്രമുഖ വാഗ്മിയും പണ്ഠിതനുമായ നൗശാദ് ബാഖവി ചിറയിൽകീഴ് മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.

സമസ്ത ബഹ്റൈൻ മനാമ ഏരിയാ കോർഡിനേറ്റർ അശ്റഫ് അൻവരി ചേലക്കരയുടെ ആമുഖ പ്രഭാഷണത്തോടെ ആരംഭിച്ച സദസ്സിനു ശൈഖുൽ ജാമിഅ: ആലിക്കുട്ടി ഉസ്താദ് ദുആയ്ക്കു നേതൃത്വം നൽകുകയും ഹാഫിള് ശറഫുദ്ധീൻ മൗലവി ഖുർആൻ പാരായണം നടത്തുകയും ചെയ്തു.

സമസ്ത ബഹ്‌റൈൻ ജനറൽ സെക്രട്ടറി വി.കെ.കുഞ്ഞമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിനു സമസ്ത ബഹ്റൈൻ ട്രഷറർ എസ്. എം അബ്ദുൽ വാഹിദ് സ്വാഗത ഭാഷണവും ബഹ്റൈൻ പാർലമെന്റഗം ഹസൻ റാശിദ് ബുഖമാസ് എം.പി, കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ് മാൻ, Dr സുബൈർ ഹുദവി ചേകന്നൂർ, ബഹ്റൈൻ റെയിഞ്ച് ജം ഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് സയ്യിദ് യാസിർ ജിഫ് രി തങ്ങൾ, എസ് കെ എസ് എസ് എഫ് ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

Dr. ശൈഖ് യൂസഫ് അൽ അലവി, ശൈഖ് ജാസിം അലി സബ്ത്ത്, ശൈഖ് മുഹമ്മദ് റാശിദ്, ശൈഖ് ഇസ്മായീൽ ഹസൻ , ശൈഖ് താരിക്ക് ഫഹദ് തുടങ്ങിയ അറബി പ്രമുഖരും, സുബൈർ കണ്ണൂർ, ബശീർ അമ്പലായി, ചെമ്പൻ ജലാൽ, നജീബ് കടലായി, ഹസൈനാർ കളത്തിങ്കൽ, ശാഫി പാറക്കട്ട, റഫീഖ് അബ്ദുള്ള, കെ.ടി. സലീം തുടങ്ങിയവരും മറ്റു സമൂഹിക സംഘടന നേതാക്കളും പങ്കെടുത്തു.

സമസ്ത ബഹ്റൈൻ കേന്ദ്ര , ഏരിയ നേതാക്കളും, പ്രവർത്തകരും, എസ് കെ എസ് എസ് എഫ് പ്രവർത്തകർ, സമസ്ത സ്നേഹികളുടെയും സാന്നിധ്യം കൊണ്ടു വേദിയിൽ ഉൾക്കൊള്ളാൻ പറ്റാത്ത രീതിയിൽ നിറഞ്ഞു കവിഞ്ഞു. വിഖായ പ്രവർത്തകരുടെ ചിട്ടയായ പ്രവർത്തനം പരിപാടിക്കു മാറ്റു കൂട്ടി. പരിപാടിയുടെ വിജയത്തിനായി മീഡിയാ വിംഗ് റമളാൻ സ്പെഷ്യൽ സപ്ലിമെന്റ് പുറത്തിറക്കുകയും ചെയ്തു. നവാസ് കണ്ടറ നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!