മനാമ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരും സിനിമാ സീരിയൽ താരങ്ങളും അവതരിപ്പിക്കുന്ന” ഈദ് നൈറ്റ് 2023″ ഒന്നാം പെരുന്നാൾ ദിവസം ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബ് ഗ്രൗണ്ടിൽ അവതരിപ്പിക്കും. നെഞ്ചിനുള്ളിൽ നീയാണ് എന്ന ഗാനത്തിലൂടെ സംഗീതാസ്വാദകാരുടെ പ്രിയപ്പെട്ട ഗായകനായി മാറിയ താജുദ്ധീൻ വടകര, മാപ്പിളപ്പാട്ടിന്റെ വാനമ്പാടി കെ എസ്സ് രഹ്‌ന, ഗായകരായ ബെൻസീറ റഷീദ്, ഫിറോസ് നാദാപുരം, പ്രശസ്ത സിനിമാ സീരിയൽ താരങ്ങളായ പൊന്നമ്മ ബാബു, അനുമോൾ, കലാഭവൻ ജിന്റോ, നസീബ് കലാഭവൻ, ഷഹ്‌റീൻ അമാൻ, ഗൾഫ് നാടുകളിലെ പ്രശസ്ത ഡാൻസ് ടീമായ ഓറ ഡാൻസ് ക്രു തുടങ്ങിയവർ ചേർന്ന് അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഡാൻസ് കോമഡിഷോ ഡോട്സ് മീഡിയയുടെ ബാനറിൽ പ്രശസ്ത സ്റ്റേജ് ഷോ സംഘാടകനായ മനോജ് മയ്യന്നൂർ സംവിധാനം ചെയ്യുന്നു.
പ്രോഗ്രാമിന് കൊഴുപ്പേകാൻ കേരളത്തിൽ നിന്നും റഫീഖ് വടകരയുടെ നേതൃത്വത്തിൽ ആറുപേരടങ്ങുന്ന ലൈവ് ഓർക്കസ്ട്രയും അനുഗമിക്കുന്നുണ്ട്. ബഹ്‌റൈനിലെ പ്രോഗ്രാമിന് ശേഷം സൗദി അറേബ്യ, ഖത്തർ തുടങ്ങിയ ഗൾഫ് നാടുകളിലും ഈദ് നൈറ്റ് അവതരിപ്പിക്കുന്നതാണെന്ന് മനോജ് മയ്യന്നൂർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: പ്രവീൺ മണികണ്ഠൻ: 35631584, വൈഷ്ണവ് ദത്ത്: 39694171 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.