bahrainvartha-official-logo
Search
Close this search box.

പത്തനംതിട്ട പ്രവാസി അസോസിയേഷൻ ‘ഒരുമ 2023’ ഏപ്രിൽ 27 ന് ഇന്ത്യൻ ക്ലബ്ബിൽ

New Project (84)

മനാമ: ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മ ആയ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ മീഡിയ സിറ്റിയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് ഒരുമ 2023 ഏപ്രിൽ 27 നു ഇന്ത്യൻ ക്ലബിൽ വെച്ചു നടക്കും. ഈ പരിപാടിയിൽ മുഖ്യാതിഥി ആയി പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ്‌ സ്ഥാപകൻ ഡോ.പുനലൂർ സോമരാജൻ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി പ്രശസ്ത പിന്നണി ഗായകരും സീ ടിവി സരിഗമ ജേതാക്കളുമായ ലിബിൻ സ്‌കറിയയും ശ്വേത അശോകും അവതരിപ്പിക്കുന മ്യൂസിക് ഫെസ്റ്റും നടക്കും

കൂടാതെ ബഹ്‌റൈനിലെ പ്രശസ്‌തരായ കലാകാരൻമാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. ചടങ്ങിൽ ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രശസ്‌തർ പങ്കെടുക്കും.

പ്രവർത്തനം തുടങ്ങി മൂന്നാമത്തെ വർഷത്തിലേക്ക് കടക്കുന്ന അസോസിയേഷൻ അംഗങ്ങൾക്ക് വേണ്ടിയുള്ള സാമൂഹിക സാംസ്‌കാരിക മേഖലയിലും മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുന്നു. അകാലത്തിൽ മരണപ്പെട്ട അസോസിയേഷനിലെ വ്യക്തികളുടെ കുടുംബങ്ങൾക്ക് വേണ്ടിയുള്ള സഹായം, രോഗ പീഡകളാൽ ദുരിതം അനുഭവിക്കുന്നവർക്കുള്ള സ്വാന്തനം, ജോലി നഷ്ടപ്പെട്ടും ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കു വേണ്ടിയുള്ള ഭക്ഷണ കിറ്റ് വിതരണം തുടങ്ങിയ വിവിധ മേഖലകളിൽ അസോസിയേഷൻ മികച്ച പങ്കു നിർവഹിക്കുന്നു.

ഒരുമ 2023 പ്രോഗ്രാമിന് വേണ്ടി ബോബി പുളിമൂട്ടിൽ കൺവീനർ ആയും ഫിന്നി ഏബ്രഹാം, അനിൽ കുമാർ, ഷീലു സ്കറിയ എന്നിവർ കോഓർഡിനേറ്റർമാരായും രാജു കല്ലുംപുറം ഉപദേശക സമിതി കൺവീനർ ആയും പ്രവർത്തിക്കും.

അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു വി, സെക്രട്ടറി സുഭാഷ് തോമസ്, ട്രഷറര്‍ വർഗീസ് മോടിയിൽ, രക്ഷാധികാരികളായ മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ്, ജോയിന്റ് സെക്രട്ടറി ബിനു പുത്തൻ പുരയിൽ, രഞ്ജു ആർ നായർ, രാജീവ് പി മാത്യു, റോബിൻ ജോർജ്‌, ബിനു കോന്നി, വിനോജ്‌, വിനു കെ. എസ്, അജിത് കൃഷ്ണൻ, അജി ടി മാത്യു, അരുൺ പ്രസാദ്, ബിജൊ തോമസ്, വിനീത്, ജോബി വർഗീസ്, അരുൺ കുമാർ, ജെയ്‌സൺ ജേക്കബ്, മോൻസി ബാബു, ബിജൊയ്, ഗോപേഷ്, അരുൺ ബാബു, ബിജിൻ ശ്രീകുമാർ, ജയ്സൺ, അജു ടി കോശി, ലേഡീസ് വിങ്ങ് സെക്രട്ടറി പ്രിൻസി അജി, സിജി തോമസ്, സേതു ലക്ഷ്മി, അമൃത ബിജൊയ്, രേഷ്‌മ ഗോപിനാഥ്, അഞ്ജു വിഷ്ണു, ബീന വർഗീസ്, മഞ്ജു മനോജ്, ശുഭ, ലിബി ജയ്സൺ, ആൻസി, സുശീല എസ്, ലക്ഷ്‍മി വിജു, ലിനി മാത്യു, ലിഞ്ജു അനു തുടങ്ങിയവർ അടങ്ങിയ വിവിധ കമ്മറ്റികൾ പ്രോഗ്രാമിന്റെ നടത്തിപ്പിനായി പ്രവർത്തിക്കും.

ഈ പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്കായി ബോബി പുളിമൂട്ടിലുമായോ (34367281) ജയേഷ് കുറുപ്പ് (39889317) മായൊ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!