bahrainvartha-official-logo
Search
Close this search box.

സാന്ത്വന സ്പർശമായ് വെൽകെയർ റമദാൻ കനിവ്

WelCare Iftar Food

മനാമ: പ്രവാസി വെൽഫെയറിന്റെ ജന സേവന വിഭാഗമായ വെൽകെയർ റമദാൻ കനിവ് എന്ന പേരിൽ റമദാനിൽ നടത്തിക്കൊണ്ടിരിക്കുന്ന സേവന പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തിലെ ചെറിയ വരുമാനക്കാർക്കും സാധാരണ തൊഴിലാളികൾക്കും ആശ്വാസമാവുകയാണ്. എല്ലാ ദിവസവും നൂറു കണക്കിന് ഇഫ്താർ കിറ്റുകളാണ് വെൽകെയർ വളണ്ടിയർമാർ ആവശ്യക്കാരുടെ താമസ സ്ഥലങ്ങളിലും വ്യത്യസ്ത ലേബർ ക്യാമ്പുകളിലും എത്തിച്ച് നല്കുന്നത്. ബഹറൈനിലെ സാമൂഹിക സേവന മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെയും കൂട്ടായ്മകളുടെയും സഹകരണത്തോടെയാണ് വെൽകെയർ റമദാൻ കനിവ് കിറ്റുകൾ വിതരണം ചെയ്യുന്നത്.

വ്യക്തികൾക്കും കുടുംബങ്ങൾക്കും പാചകം ചെയ്ത് കഴിക്കാനാവശ്യമായ ഭക്ഷണ പദാർത്ഥങ്ങൾ അടങ്ങിയ കിറ്റും നോമ്പ് തുറക്കാൻ ആവശ്യമായ ഇഫ്താർ കിറ്റുമാണ് വെൽകെയർ റമദാൻ കനിവിലൂടെ വിതരണം ചെയ്യുന്നത്.

പ്രവാസി വെൽഫെയർ മനാമ സോണൽ പ്രസിഡൻറ് അബ്ദുല്ല കുറ്റ്യാടി, സെക്രട്ടറി റാഷിദ് കോട്ടക്കൽ, റിഫ സോണൽ പ്രസിഡൻ്റ് ആഷിക് എരുമേലി, സെക്രട്ടറി ഹാഷിം എ വൈ, അമീൻ, ബഷീർ വൈക്കിലശ്ശേരി, മുഹമ്മദ് അലി മലപ്പുറം, സിജോ, സഫീർ, ഫാസലുറഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി വരുന്നു. വെൽകെയർ നടത്തുന്ന റമദാൻ കനിവ് ഇഫ്താർ കിറ്റുകളുമായ് സഹകരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളുടെയും കൂട്ടായ്മകളുടെയും ഇഫ്താർ കിറ്റുകൾ അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിക്കാൻ ടീം വെൽകെയർ സന്നദ്ധമാണ്. കൂടുതൽ വിവരങ്ങൾക്ക് 39916500 | 36710698 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി. എം. മുഹമ്മദലി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!