bahrainvartha-official-logo
Search
Close this search box.

ലോക നാടക ദിനം ബഹ്റൈൻ പ്രതിഭയിൽ സമുചിതമായി ആചരിച്ചു

WhatsApp Image 2023-03-29 at 1.53.17 PM

മനാമ: ലോക നാടക ദിനത്തോടനുബന്ധിച്ച് പ്രതിഭ നാടക വേദി രണ്ട് നാടകങ്ങളുടെ അവതരണവും , പ്രശസ്ത നാടക പ്രവർത്തകൻ ബേബിക്കുട്ടൻ തൂലിക “അരങ്ങും ഞാനും “എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തി.
നടൻ ഇന്നസെന്റിന്റെയും നാടക നടനും സംവിധായകനും ആയ വിക്രമന്‍ നായരുടെയും ആകസ്മിക വേർപാടിൽ നാടക വേദിക്ക് വേണ്ടി രാജേഷ് അട്ടാച്ചേരി അനുശോചന പ്രമേയം അവതരിപ്പിച്ചു. തുടർന്ന് ഒരൊറ്റ നാടകത്തിൽ 6 വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ അതിശയിപ്പിച്ച ,കേരള സംഗീത നാടക അക്കാദമിയുടേത് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ച , രണ്ടായിരത്തോളം അരങ്ങിൽ “ചെമ്മീൻ ” എന്ന നാടകം സംവിധാനം ചെയ്ത് അവതരിപ്പിച്ച ,നാടകത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച നാടക പ്രതിഭ ബേബികുട്ടൻ തൂലിക തന്റെ ദീർഘകാല നാടക ജീവിതത്തിലെ ഓർമ്മകൾ പ്രേക്ഷകരുമായി പങ്ക് വെച്ചു.

ശേഷം പ്രശസ്ത നടി നിലമ്പൂർ ആയിഷയുടെ ജീവിത കഥ പശ്‌ചാത്തലമാക്കി ശ്രീ ബോണി ജോസ് നാടക ആവിഷ്ക്കാരം നടത്തിയ “അനാഘ്രാത പുഷ്പം ” എന്ന ലഘുനാടകം അരങ്ങേറുകയുണ്ടായി. ശ്രീവിദ്യ വിനോദ്, അഷിത ഹാരിസ്, ശ്രുതി രതീഷ് , സാദിഖ് തെന്നല,രെജ്ഞ്ഞു റാൻഷ്,ഷിജോ, ജയൻ കോളറാട് എന്നിവർ വേഷമിട്ടു. തുടർന്ന് ജയൻ മേലത്ത് രചനയും സംവിധാനവും നിർവഹിച്ച “മോദസ്ഥിതർ” എന്ന ലഘുനാടകവും അവതരിപ്പിക്കപ്പെട്ടു. സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ അരങ്ങിൽ അനുഭാവപൂർവ്വം അവതരിപ്പിക്കുന്ന, എന്നാൽ സ്വന്തം ജീവിതത്തിൽ അത് നടപ്പാക്കാതെ സ്ത്രീ വിരുദ്ധത ആവോളം കൊണ്ട് നടക്കുന്ന പുരുഷ കേസരികളെ അഭിസംബോധന ചെയ്യുന്നതായിരുന്നു ഈ ലഘുനാടകം. ഹരീഷ് പയ്യന്നൂർ,രജ്ഞീഷ് ചേലേരി, ശിബിൽഖാൻ എന്നിവരായിരുന്നു അഭിനേതാക്കൾ.

പ്രതിഭ ഹാളിൽ നടത്തിയ ലോക നാടകദിന പരിപാടിയിൽ കലാ വിഭാഗം കൺവീനർ അനഘ രാജീവൻ സ്വാഗതം പറഞ്ഞു. പ്രതിഭ പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ അദ്ധ്യക്ഷനായിരുന്നു. പ്രതിഭ മുഖ്യ രക്ഷാധികാരി പി.ശ്രീജിത് ശ്രീ : ബേബികുട്ടൻ തൂലികക്കുള്ള ഉപഹാരം കൈമാറി, നാടക സംവിധായകൻ ബോണി ജോസിനുള്ള ഉപഹാരം രക്ഷാധികാരി സമിതി അംഗം സ:വീരമണിയും, സംവിധായകൻ ജയൻ മേലത്തിനുള്ള ഉപഹാരം ലോക കേരളസഭ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി.വി.നാരായണനും കൈമാറി. പ്രതിഭ ട്രഷറർ മിജോഷ് മൊറാഴ നന്ദി പ്രകാശിപ്പിച്ചു.

രക്ഷാധികാരി സമിതി അംഗങ്ങളായ എൻ.കെ. വീരമണി, സ:ഷെരീഫ് കോഴിക്കോട് ,സെൻട്രൽ കമ്മിറ്റി അംഗങ്ങളായ മിജോഷ് മൊറാഴ, അനില്‍ കണ്ണപുരം,നാടക വേദി അംഗങ്ങളായ ദുർഗ കാശിനാഥ് , സ്മിത സന്തോഷ്, കൂടാതെ കണ്ണൻ മുഹറഖ്, രാജേഷ് അട്ടാചാരി, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!