മനാമ: റമദാൻ സന്ദേശം ഉയർത്തിക്കൊണ്ട് വെസ്റ്റ് റിഫ കെഎംസിസി റോയൽ കോർട്ട് മജ്ലിസിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഇ.എം ഹുസൈന്റെ അധ്യക്ഷതയിൽ സുഹൈൽ അൻവരിയുടെ പ്രാർത്ഥനയോട് കൂടി കെഎംസിസി ബഹ്‌റൈൻ മുൻ സംസ്ഥാന പ്രസിഡൻറ് എസ്.വി ജലീൽ ഇഫ്താർ മീറ്റ് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് സ്റ്റേറ്റ് സെക്രട്ടറി ഓ. കെ കാസിം, മലപ്പുറം ജില്ല പ്രസിഡണ്ട് റിയാസ് ഒമാനൂർ,
സെക്രട്ടറി ഉമ്മർ കൂട്ടിലങ്ങാടി, കോഴിക്കോട് ജില്ലാ ഓർഗ: സെക്രട്ടറി ഇസഹാക്ക് വില്യാപ്പള്ളി , സെക്രട്ടറി ഷാഫി വേളം, വയനാട് ജില്ലാ പ്രസിഡൻറ് ഹുസൈൻ വയനാട്, കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് റസാക്ക് ആയഞ്ചേരി, സമസ്ത റിഫ പ്രസിഡൻറ് ഹംസ അൻവരി, തെന്നല മൊയ്തീൻ ഹാജി എന്നിവർ ആശംസകൾ നേർന്നു.
ജാബിർ തിക്കോടി, അലി മലപ്പുറം, സിദ്ധിഖ് മൗലവി, ജലീൽ ടി കാക്കുനി, ഇസ്മായിൽ ശാന്തിനഗർ, ഫൈസൽ പള്ളിയത്ത്, അക്ബർ, ഫർഷാദ്, റിയാസ് മലപ്പുറം , റിയാസ് കണ്ണൂർ, റസാക്ക് മയ്യനൂർ,
ജവാദ്, അബ്ദുറഹിമാൻ, റിയാസ് , എന്നിവർ നേതൃത്വം നൽകി .
സെക്രട്ടറി പി മുജീബ് റഹ്മാൻ സ്വാഗതവും നാസർ കല്ലാച്ചി നന്ദിയും പറഞ്ഞു.