ഇന്ഡക്സ് ബഹ്‌റൈൻ പുസ്തക വിതരണം സംഘടിപ്പിച്ചു

New Project (93)

മനാമ: ഇൻഡക്സ് ബഹ്‌റൈൻ ഉപയോഗിച്ച പാഠപുസ്തകങ്ങൾ ശേഖരിച്ചു അവ ആവശ്യക്കാർക്ക് വിതരണം ചെയ്തു. ഇന്ഡക്സ് ബഹ്‌റൈൻ വിഭാവനം ചെയ്ത് വർഷങ്ങളായി ചെയ്തുവരുന്ന പ്രവർത്തി വിപുലമായി തന്നെയാണ് ഈ വർഷം ഞങ്ങൾ തീരുമാനിച്ചിരുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് പുസ്തകങ്ങളുടെ ലഭ്യത കുറവായതിനാൽ മുന്കാലങ്ങളിലേതു പോലെ വിപുലമായ രീതിയിൽ ചടങ്ങായി നടത്തുവാൻ കഴിഞ്ഞില്ലെങ്കിലും നൂറു കണക്കിന് രക്ഷിതാക്കളെയും കുട്ടികളെയും സഹായിക്കുവാനായി എന്ന് ഇന്ഡക്സ് ബഹ്‌റൈൻ ഭാരവാഹി റഫീക്ക് അബ്ദുള്ള പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യൻ ക്ലബ്ബ് ലൈബ്രറിയിൽ വെച്ചായിരുന്നു പുസ്തക വിതരണം നടത്തിയിരുന്നത്. പതിവിൽ കൂടുതൽ രക്ഷിതാക്കൾ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും പുസ്തകങ്ങളുടെ ലഭ്യതക്കനുസരിച്ച് മാത്രമാണ് വിതരണം ചെയ്യുവാൻ കഴിഞ്ഞത്. രജിസ്റ്റർ ചെയ്ത രക്ഷിതാക്കളോടുള്ള നന്ദിയും കൂടുതൽ പുസ്തകങ്ങൾ നൽകുവാൻ കഴിയാതിരുന്നതിലുള്ള വിഷമവും ഇന്ഡക്സ് ഭാരവാഹികൾ അറിയിച്ചു.

പാഠപുസ്തകങ്ങൾക്കൊപ്പം നിരവധി ഗൈഡുകളും മത്സര പരീക്ഷയ്ക്കുള്ള പുസ്തകങ്ങളും വിതരണം ചെയ്യുവാൻ ആയി. വളരെ ആവശ്യക്കാരായ കുട്ടികൾക്ക് യൂണിഫോം വിതരണവും നടത്തുകയുണ്ടായി. തീർത്തും നിശബ്ദമായി ചെയ്തു വരുന്ന യൂണിഫോം വിതരണവുമായി ഞങ്ങളോട് സഹകരിച്ച എല്ലാവരോടും ഉള്ള കൃതജ്ഞത രേഖപെടുത്തുവാനും ഈ അവസരം ഉപയോഗപ്പെടുത്തുന്നതായി ഇന്ഡക്സ് ഭാരവാഹികൾ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!