അറിവും ആവേശവുമായി ഫ്രന്റ്‌സ് കുടുംബ സംഗമം

Photo 1

മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമായി നടത്തിയ റമദാൻ സംഗമം അറിവും ആവേശവും പകർന്നു. റിഫ ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ വിവിധ വിഷയങ്ങളിലുള്ള അവതരണങ്ങൾ നടന്നു. “സമകാലിക സാഹചര്യങ്ങൾ” എന്ന വിഷയം സി.എം മുഹമ്മദലി, “സമസ്യകളുടെ പരിഹാരം” എന്ന വിഷയം ജമാൽ നദ്‌വി ഇരിങ്ങൽ, “പ്രതിസന്ധികളെ അതിജീവിക്കാം” എന്ന വിഷയം സഈദ് റമദാൻ നദ്‌വി, “സകാത്” എന്ന വിഷയം അബ്‌ദുശ്ശരീഫ്, വ്രതം ആവശ്യപ്പെടുന്നത് എന്ന വിഷയം റസാഖ് പാലേരി എന്നിവർ അവതരിപ്പിച്ചു. ഖുർആൻ സാരാംശങ്ങളുടെ അവതരണം ശൈമില നൗഫൽ നടത്തി. ജനറൽ സെക്രട്ടറി എം. അബ്ബാസ് സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ഖാലിദ് ചോലയിൽ ആമുഖ ഭാഷണവും നടത്തി. സെക്രട്ടറി യൂനസ് രാജ് നിയന്ത്രിച്ച പരിപാടിയിൽ പി. ആർ കൺവീനർ എ എം ഷാനവാസ്‌ സമാപനo നിർവഹിക്കുകയും ചെയ്‌തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!