നിസ്സഹായരായ കുടുംബങ്ങൾക്ക് ബിആർസിഎസ് റമദാൻ സഹായം നൽകി

മനാമ: ബഹ്‌റൈനിലെ 73 വ്യത്യസ്ത മേഖലകളിലുള്ള 4000 നിസ്സഹായരായ കുടുംബങ്ങൾക്ക് ബഹ്റൈൻ റെഡ് ക്രസന്റ് സൊസൈറ്റി (ബിആർസിഎസ്) റമദാൻ സഹായം നൽകി.

4,138 കുടുംബങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്തതായി ബിആർസിഎസ് ജനറൽ ഡയറക്ടർ മുബാറക് അൽ ഹദി പറഞ്ഞു. ഇതിനായി പ്രവർത്തിച്ച എല്ലാ വോളന്റീർസിനും അദ്ദേഹം നന്ദി പറഞ്ഞു. കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ സംഭാവന ചെയ്ത് പിന്തുണ നൽകിയിരുന്നു. അവർക്കും ജനറൽ ഡയറക്ടർ നന്ദി രേഖപ്പെടുത്തി.