മനാമ: ഐ വൈ സിസി മുഹറഖ് ഏരിയ കമ്മറ്റി നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മുഹറഖ് പാർക്കിൽ വെച്ച് നടന്ന സംഗമത്തിൽ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിതീഷ് ചന്ദ്രൻ, ഏരിയ കോർഡിനേറ്ററും ദേശീയ വൈസ് പ്രസിഡന്റുമായ വിൻസു കൂത്തപ്പള്ളി, ജോ. സെക്രട്ടറി ഷിബിൻ തോമസ് എന്നിവർ അതിഥികൾ ആയിരുന്നു. ഏരിയ ഭാരവാഹികളായ രതീഷ് രവി, റിയാസ്, അൻഷാദ് റഹിം എന്നിവർ നേതൃത്വം നൽകി.