മനാമ: ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി ഏപ്രിൽ 14 ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഇഫ്താറിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. നിയമസഭക്ക് അകത്തും പുറത്തും ക്രിയാത്മകമായ ഇടപെടലുകൾ കൊണ്ട് ശ്രദ്ധേയനായ യുവ എം.എൽ.എ ഡോ:മാത്യു കുഴൽനാടൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഇഫ്താർ സംഗമത്തിന്റെ വിജയത്തിനായി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്നും ഏവരെയും ഇഫ്താർ സംഗമത്തിലേക്ക് ക്ഷണിക്കുന്നതയും ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 39288712, 35521007 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.