bahrainvartha-official-logo
Search
Close this search box.

മാ​ര്‍ത്തോ​മ മെ​ത്രാ​പ്പൊ​ലീ​ത്ത​യെ ഓ​ര്‍ത്ത​ഡോ​ക്സ് സ​ഭ മെ​ത്രാ​പ്പൊ​ലീ​ത്ത സ​ന്ദ​ര്‍ശി​ച്ചു

WhatsApp Image 2023-04-10 at 1.23.14 PM

മ​നാ​മ: ബ​ഹ്‌​റൈ​ൻ മാ​ര്‍ത്തോ​മ പാ​രീ​ഷി​ല്‍ ദുഃ​ഖ വെ​ള്ളി​യാ​ഴ്ച ശു​ശ്രൂ​ഷ​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കാ​നെ​ത്തി​യ മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ മേ​ല​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ മെ​ത്രാ​പ്പൊ​ലീ​ത്ത​യെ മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്സ് സ​ഭ​യു​ടെ കൊ​ല്ലം ഭ​ദ്രാ​സ​നാ​ധി​പ​നും സ​ഭ​യു​ടെ സ​ൺ​ഡേ സ്കൂ​ള്‍ പ്ര​സ്ഥാ​ന​ത്തി​ന്റെ പ്ര​സി​ഡ​ന്റു​മാ​യ ഡോ. ​ജോ​സ​ഫ് മാ​ർ ദി​വ​ന്നാ​സി​യോ​സ് മെ​ത്രാ​പ്പൊ​ലീ​ത്താ​യും ബ​ഹ്‌​റൈ​ൻ സെ​ന്റ് മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ല്‍ ഭാ​ര​വാ​ഹി​ക​ളും സ​ന്ദ​ര്‍ശി​ച്ചു.

സെ​ന്റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ലെ ഹാ​ശാ ആ​ഴ്ച ശു​ശ്രൂ​ഷ​ക​ള്‍ക്ക് മു​ഖ്യ കാ​ര്‍മി​ക​ത്വം വ​ഹി​ക്കാ​ന്‍ എ​ത്തി​യ​താ​ണ് ദി​വ​ന്നാ​സി​യോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത. ഇ​രു​വ​രും ഈ​സ്റ്റ​ര്‍ ആ​ശം​സ കൈ​മാ​റി. മാ​ര്‍ത്തോ​മ പാ​രീ​ഷ് വി​കാ​രി ഡേ​വി​ഡ് ടൈ​റ്റ​സ്, സെ​ന്റ് മേ​രീ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​പോ​ള്‍ മാ​ത്യു, സ​ഹ വി​കാ​രി ഫാ. ​സു​നി​ല്‍ കു​ര്യ​ന്‍ ബേ​ബി, ട്ര​സ്റ്റി ജീ​സ​ണ്‍ ജോ​ര്‍ജ്, സെ​ക്ര​ട്ട​റി ജേ​ക്ക​ബ് പി. ​മാ​ത്യു എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!