ബഹ്റൈൻ കേരളീയ സമാജം ജി.സി.സി തല കലോത്സവത്തിന് തിരിതെളിഞ്ഞു

WhatsApp Image 2023-04-11 at 9.49.34 PM

മനാമ: ബഹ്റൈൻ കേരളീയ സമാജം ജി സി സി കലോത്സവത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ചൊവ്വാഴ്ച വൈകുന്നേരം എഴ് മണിക്ക് സമാജം ഡി.ജെ ഹാളിൽ നടന്നു. ദേവ്ജി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ ജയദീപ് ഭരത്ജി ഉദ്ഘാടനം ചെയ്ത കലോത്സവം ജി .സി സിയിലെ തന്നെ ഏറ്റവും വലിയ കലാമേളയെന്നും നാട്ടിലെ സ്ക്കൂൾ കലാമേളക്ക് തുല്യമായ സംവിധാനങ്ങളാണ് സമാജത്തിൽ ഒരുക്കിട്ടുള്ളത് എന്ന് സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള പറഞ്ഞു. വർഗ്ഗീസ് കാരക്കൽ സ്വാഗതവും കലോത്സവം ജനറൽ സെക്രട്ടറി ബിനു വേലിയിൽ നന്ദിയും പറഞ്ഞു.

കുട്ടികളുടെ കലാഭിരുചികൾ മനസ്സിലാക്കാനും മികച്ച പ്രതിഭകളെ കണ്ടത്താനുമായി നടത്തുന്ന  കലോത്സവത്തിൽ പ്രധാന ഇനങ്ങളായ നൃത്ത സംഗീത മത്സരങ്ങൾ ഈദ് അവധി ദിനങ്ങളിലായി പത്തോളം സ്റ്റേജുകളിലായി നടക്കുന്നതാണ്. വിധികർത്താക്കളായി കേരളത്തിൽ നിന്നടക്കം പ്രമുഖർ എത്തിച്ചേരുന്നതാണ്,

മത്സരങ്ങൾ വീക്ഷിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കാനുമായി  പൊതു ജനങ്ങൾക്കും അവസരമൊരുക്കിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!