മനാമ: അഹ്ലി യുനൈറ്റഡ് ബാങ്കിന്റെ മൈഹസ്സാദ് സേവിങ്സ് ഡ്രോയിൽ ജോലിയിൽ നിന്ന് വിരമിച്ച ബഹ്‌റൈനി റെഡ അബ്ബാസ് $ 25,000 സമ്മാനം ലഭിച്ചു.
മൈഹസ്സാദ് സ്കീംമിൽ രണ്ടാം തവണയാണ് ഇദ്ദേഹത്തിന് ജാക്ക്പോട്ട് ലഭിക്കുന്നത്. ഓരോ ഉപഭോക്താക്കൾക്ക് BD 50 സേവ് ചെയ്യുന്നതിലൂടെ വിജയിക്കാനുള്ള അവസരം ഉണ്ട്. രണ്ടാമത്തെ തവണ വിജയിക്കാനാകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് അബ്ബാസ് പറഞ്ഞു.
എനിക്ക് മൂന്നു പെൺമക്കളുണ്ട് അവരുടെ സ്കൂൾ, യൂണിവേഴ്സിറ്റി പഠനത്തിനായി ഈ പണം ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഈ പ്രതിവാര സമ്മാനം നേടിയെടുക്കാൻ എനിക്ക് അവസരം നൽകിയ എ യു ബി യ്ക് നന്ദിയും അറിയിച്ചു.
ഇപ്പോഴത്തെ പ്രചാരണ പരിപാടിയിൽ ബാങ്ക് 8 മില്ല്യണിലധികം ഡോളർ നൽക്കുന്നുണ്ട്. ഇതുവരെ ബിഡി 67 മില്ല്യണിലധികം പണം 16,000-ലധികം വിജയികൾക്കായി ലഭിച്ചിട്ടുണ്ട്.