മനാമ: സുന്നി ഔഖാഫിന്റെ അഭിമുഖ്യത്തിൽ അൽ ഹിദായ മലയാള വിഭാഗം ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന ഈദ് ഗാഹുകളുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു.
സ്വാഗത സംഘം ചെയർമാൻ വി പി അബ്ദുൽ റസാഖ്, അബ്ദുൽ സലാം ചങ്ങരം (കൺവീനർ ), മുഹമ്മദ് നസീർ (പ്രോഗ്രാം & പബ്ലിസിറ്റി), ദിൽഷാദ് മുഹറഖ് (വളന്റീർ ക്യാപ്ടൻ), മുഹമ്മദ് കോയ (ട്രാൻസ്‌പോർട്), അബ്ദുൽ ലത്തീഫ് സി എം (റിഫ്രഷ്മെന്റ്) എന്നിവരെ തിരഞ്ഞെടുത്തു.
ഹൂറ ഉമ്മു ഐമൻ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന നമസ്ക്കാരത്തിന്ന് വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡണ്ട് പി എൻ അബ്ദുല്ലതീഫ് മദനി, ഉമ്മുൽ ഹസ്സം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടക്കുന്ന ഈദ് ഗാഹിന് സെന്റർ ദാഇ സി.ടി. യഹ്‌യ, ഹിദ്ദിൽ നടക്കുന്ന ഈദ് പ്രാർത്ഥനകൾക്ക് അബ്ദുല്ലതീഫ് അഹമ്മദ് എന്നിവരും നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പെരുന്നാൾ നമസ്കാരം 05:28 ന് ആരംഭിക്കും.