മനാമ ഈദ്‌ഗാഹിന്‌ എംഎം അക്‌ബർ നേതൃത്വം നൽകും

New Project - 2023-04-19T064224.475

മനാമ: ബഹ്‌റൈൻ മിനിസ്റ്റ്രി ഓഫ്‌ ജെസ്റ്റിസ്‌ ആന്റ്‌ ഇസ്ലാമിക്‌ അഫേർസ്‌ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ തലസ്ഥാന നഗരിയായ മനാമയിൽ അൽ ഫുർഖാൻ സെന്ററും ഇന്ത്യൻ ഇസ്ലാഹീ സെന്ററും സംഘടിപ്പിക്കുന്ന സംയുക്ത ഈദ്‌ ഗാഹിന്‌ പ്രമുഖ വാഗ്മിയും ഗ്രന്ഥകാരനുമായ എംഎം അക്ബർ നേതൃത്വം നൽകും. മനാമ ഗോൾഡ്‌ സിറ്റിക്ക്‌ മുൻവശമുള്ള മുൻസിപ്പാലിറ്റി അഥവാ ബലദിയ്യ കോമ്പൗണ്ടിലാണ്‌ ഈദ്‌ ഗാഹ്‌.

രാവിലെ 5:28 നടക്കുന്ന ഈദ്‌ നമസ്കാരത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക്‌ കാർപാർക്കിംഗ്‌ സൗകര്യം കോമ്പൗണ്ടിനോട്‌ ചേർന്ന്‌ സൗകര്യപ്പെടുത്തിയിട്ടുണ്ട്‌. അനവധി ഗ്രന്ഥങ്ങളുടെ രചയ്താവാണ്‌ എംഎം അക്ബർ. വർഷങ്ങളായി നടന്നു വരുന്ന ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ സമ്മേളനങ്ങളിൽ ദുബൈ ഗവണ്‍മന്റ്‌ അഥിതിയായിനിരവധി തവണ എംഎം അക്ബർ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്‌‌. അൽ ഫുർഖാൻ സെന്ററിൽ ചേർന്ന ഈദ്‌ ഗാഹ്‌ കമ്മിറ്റി ഒരുക്കങ്ങൾ വിലയിരുത്തി. കൂടുതൽ വിവരങ്ങൾക്ക്‌ 3922 3848, 3349 8517 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!