പത്തനംതിട്ട പ്രവാസി അസോസിയേഷൻ ലേബർ ക്യാമ്പിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

WhatsApp Image 2023-04-17 at 8.12.36 PM

മനാമ: ബഹ്റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ ബഹ്റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പങ്കുവെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അസ്കറിലെ ലേബർ ക്യാമ്പിൽ വച്ച് നടന്ന ഇഫ്താർ സംഗമത്തിൽ നൂറിലധികം തൊഴിലാളികളും പത്തനംതിട്ട അസോസിയേഷൻ അംഗങ്ങളും വിവിധ അസോസിയേഷൻ പ്രതിനിധികളും പങ്കെടുത്തു.

അടിസ്ഥാനവർഗ്ഗങ്ങളായ സാധാരണ തൊഴിലാളികള്‍ക്കിടയിൽ ഇഫ്‌താർ സംഘടിപ്പിക്കുമ്പോഴാണ് ഇഫ്‌ത്താറിന് അതിന്റെതായ സൗന്ദര്യം ലഭിക്കുന്നത് എന്ന് ഇഫ്‌താർ സന്ദേശം നൽകിയ ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകൻ സയ്യെദ് അലി മുഹമ്മദ് അറിയിച്ചു.

ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പടെ പത്തനംതിട്ട ജില്ലയിലെ പ്രവാസികളുടെ വിഷയങ്ങളിൽ സജീവ സാന്നിധ്യം അറിയിച്ച സംഘടനയാണ് പത്തനംതിട്ട പ്രവാസി അസോസിയേഷൻ. ഇഫ്താർ വിരുന്ന് കോഡിനേറ്റർ അനിൽകുമാർ, പ്രസിഡന്റ് വിഷ്ണു.വി, സെക്രട്ടറി സുഭാഷ് തോമസ്, രക്ഷാധികാരി സക്കറിയ സാമുവേൽ, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ്, രഞ്ജു ആർ നായർ, ലിജോ ബാബു, സുനു കുരുവിള, ജയ്സൺ മാത്യു, മോൻസി ബാബു, ബിജോയ് പ്രഭാകരൻ, ശ്രീമതി ഷീലു എബ്രഹാം, സിജി തോമസ്, അഞ്ജു വിഷ്ണു, രേഷ്മ ഗോപിനാഥ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വോയിസ്‌ ഓഫ് ട്രിവാന്‍ട്രം ഭാരവാഹികളായ ഷംനാദും, ഷിബുവും ഇഫ്‌താർ മീറ്റിൽ പങ്കെടുത്തു.

പത്തനംതിട്ട പ്രവാസി അസോസിയേഷൻറെ ഈ വർഷത്തെ വിഷു ഈസ്റ്റർ ഈദ് ആഘോഷമായ ഒരുമ 2023 വിപുലമായ ആഘോഷ പരിപാടികളോടെ ഏപ്രിൽ 27 ന് ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!