ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 84.33% വിജയം

plus two

ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. 3,69,238 പേർ പരീക്ഷയെഴുതിയതിൽ 84.33% പേർ ഉപരിപഠനത്തിന് അർഹത നേടി. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു.

14,244 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 183 വിദ്യാർത്ഥികൾ മുഴുവൻ മാർക്ക് കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് ജില്ലക്കും കുറവ് പത്തനംതിട്ടക്കുമാണ്. 71 സ്കൂളുകൾ 100 ശതമാനം വിജയം നേടി. മലപ്പുറം ജില്ലയിലെ വിദ്യാർത്ഥികളാണ് എല്ലാ വിഷയത്തിനും ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷം 83.75 ശതമാനമായിരുന്നു വിജയം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!