മനാമ: മെയ് 2,3,4 തീയതികളിൽ ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദിയുടെ നേതൃത്വത്തിൽ പദ്മശ്രീ ശോഭന പരിശീലിപ്പിക്കുന്ന നൃത്തശില്പശാല ഉണ്ടായിരിക്കുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
പങ്കെടുക്കുന്നവരുടെ നൃത്തത്തിൽ(ഭരതനാട്യത്തിൽ) ഉള്ള പാടവം അനുസരിച്ച് രണ്ടു വിഭാഗമായി നൃത്തം അഭ്യസിപ്പിക്കും. രണ്ട് നൃത്തങ്ങൾ വേദികളിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലിപ്പിക്കുന്നത് എന്ന് സാമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് , വനിതാവേദി പ്രസിഡന്റ് മോഹിനി തോമസ്, സെക്രട്ടറി നിമ്മി റോഷൻ എന്നിവർ അറിയിച്ചു. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഡാൻസ് റിസർച്ച് ഇന്സ്ടിട്യൂഷൻ “കൃഷ്ണ “യുടെ സർട്ടിഫിക്കറ്റ് നല്കുന്നതാണ്.
ഭരതനാട്യത്തിലെ തങ്ങളുടെ അറിവും വൈദഗ്ധ്യവും വർധിപ്പിക്കണമെങ്കിൽ മാത്രം ശിൽപശാലയിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളോട് അഭ്യർത്ഥിക്കുന്നതായി പദ്മശ്രീ ശോഭന അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി സാരംഗി: 37794118, അഭിരാമി: 37135100, അനിത: 33224493, വിദ്യ: 32380303 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.