കെ സി എ ഗോൾഡൻ ജൂബിലി ഉദ്ഘാടനം ശ്രീ പി ജെ ജോസഫ് നിർവഹിച്ചു

kc1

കേരള കാത്തലിക് അസോസിയേഷൻറെ ഒരു വർഷം നീണ്ടുനിൽക്കുന്ന ഗോൾഡൻ ജൂബിലിയുടെ ഉദ്ഘാടനം ശ്രീ പി ജെ ജോസഫ് (എംഎൽഎ) ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. ഗോൾഡൻ ട്യൂലിപ് ഹോട്ടലിൽ വർണാഭമായ ചടങ്ങിൽ റിഫാ ക്ലബ് സെക്രട്ടറി അബ്ദുള്ള അൽ ദോസരി, ബഹറിൻ മൊബിലിറ്റി അസോസിയേഷൻ വൈസ് പ്രസിഡൻറ് അലി അബ്‌ദുൾ അസീസ്, Rev. Fr. സജി തോമസ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. കെ സി എ പ്രസിഡണ്ട് സേവി മാത്തുണ്ണി, ജനറൽ സെക്രട്ടറി വർഗീസ് ജോസഫ്, ഗോൾഡൻ ജൂബിലി കമ്മിറ്റി ചെയർമാൻ എബ്രഹാം ജോൺ, കോർ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കാരക്കൽ, ഐസിആർഎഫ് ചെയർമാൻ അരുൺ ദാസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

തുടർന്ന് നടന്ന പരിപാടിയിൽ, ബിസിനസ് രംഗത്ത് 50 വർഷം പൂർത്തീകരിച്ച് നിറസാന്നിധ്യമായി ബഹറിൻ മണ്ണിൽ വിജയക്കൊടി നാട്ടിയ ശ്രീ എം ടി മാത്യൂസിന് ഗോൾഡൻ എക്സലൻസ് ബിസിനസ് അവാർഡ് നൽകി ആദരിച്ചു. മാതൃകാപരമായ 44 വർഷത്തെ പ്രവർത്തന പരിചയം, തൻറെ സമർപ്പണം ആക്കുകയും, മറ്റുള്ളവരിലേക്കും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന, ശ്രീ പി പി ചാക്കുണ്ണിക്ക് മാൻ ഓഫ് ഇൻസ്പിരേഷൻ അവാർഡ് നൽകി ആദരിച്ചു. ഡോക്ടർ പി വി ചെറിയാൻറെ ആതുരസേവത്തിൻറെ മഹത്വം തിരിച്ചറിഞ്ഞവരാണ് ഇന്ത്യൻ സമൂഹം. നാല്പതു വർഷത്തെ അദ്ദേഹത്തിൻറെ സംഭാവനകളെ മാനിച്ചുകൊണ്ട് സർവീസ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.

പ്രസ്തുത ചടങ്ങിൽ ചാരിറ്റിയുടെ ഭാഗമായി 50 വീൽചെയർനായുള്ള ചെക്ക് ബഹറിൻ മൊബിലിറ്റി അസോസിയേഷൻ വൈസ് പ്രസിഡൻറ് അലി അബ്‌ദുൾ അസീസിന് കൈമാറി. കേരള കാത്തലിക് അസോസിയേഷൻ മുൻ വൈസ് പ്രസിഡണ്ടും ബഹറിനിൽ 42 വർഷത്തെ സേവനത്തിനുശേഷം നാട്ടിലേക്ക് പോകുന്ന പൗലോസ് പള്ളിപ്പാട്നും,12 വർഷത്തിനുശേഷം ബഹ്റിനിൽ നിന്നുപോകുന്ന മുൻ എന്റർടൈൻമെന്റ് സെക്രട്ടറി അനിൽകുമാറിനും യാത്ര മംഗളങ്ങൾ നേർന്നു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!