സമസ്ത ബഹ്‌റൈൻ മദ്രസകളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

WhatsApp Image 2023-04-30 at 7.13.45 PM (1)

മനാമ: സമസ്ത ബഹ്‌റൈന്‍ മനാമ ഇര്‍ശാദുല്‍ മുസ്ലിമീന്‍ മദ്രസ 2023- 24 അധ്യായന വര്‍ഷത്തെ പ്രവേശനോത്സവത്തില്‍ ബഹ്‌റൈന്‍ പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീകര്‍ അഹ്‌മദ് വാഹിദ് അല്‍ ഖറാത്ത മുഖ്യാതിഥിയായി. സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

‘മദ്‌റസയിലേക്ക്, മാനവികതയിലേക്ക് ‘ എന്ന ശീര്‍ഷകത്തില്‍ വര്‍ണാഭമായി ഒരുക്കിയ വേദിയില്‍ ഈവര്‍ഷത്തെ പഠനത്തിന് തുടക്കം കുറിച്ചു. കഴിഞ്ഞ വര്‍ഷത്തെ പൊതുപരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും, അധ്യാപകരേയും അനുമോദിച്ചു.

സമസ്ത ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി വി.കെ. കുഞ്ഞഹമദ് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിന് സമസ്ത ബഹ്‌റൈന്‍ ട്രഷറര്‍ എസ്.എം. അബ്ദുല്‍ വാഹിദ് സ്വാഗതവും, സ്വദര്‍ മുഅല്ലിം അശ്‌റഫ് അന്‍വരി എളനാട് ആമുഖ ഭാഷണവും നടത്തി. ഹാഫിള് ശറഫുദ്ദീന്‍ മൗലവി ഖുര്‍ആന്‍ പാരായണം നടത്തി.

അറബി പ്രമുഖരായ ജാസിം സബ്ത്ത്, ശൈഖ് ഇസ്മായില്‍, സമസ്ത ബഹ്‌റൈന്‍ കേന്ദ്രനേതാക്കളായ സഹീര്‍ കാട്ടാംപള്ളി, കളത്തില്‍ മുസ്തഫ, കാസിം റഹ്‌മാനി, മനാമ കമ്മിറ്റി ഭാരവാഹികളായ ജാഫര്‍ കൊയ്യാട്, നവാസ് കുറ, സുബൈര്‍ അത്തോളി, റസാഖ്, സുലൈമാന്‍ പറവൂര്‍, റഊഫ് കണ്ണൂര്‍ എന്നിവരും സന്നിഹിതരായി. മദ്രസ പുതിയ അധ്യയന വര്‍ഷത്തെ അഡ്മിഷന് 33450553 എന്ന നമ്പറില്‍ ബന്ധപ്പെടുവാന്‍ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

 


റമദാൻ അവധി കഴിഞ്ഞ് ഹിദ്ദ് സമസ്ത  അൻവാറുൽ ഇസ്‌ലാം മദ്രസ്സ പ്രവേശനോത്സവത്തോട് കൂടി തുറന്നു പ്രവർത്തനമാരംഭിച്ചു. ഒന്നാം ക്ലാസ്സിലെ കുരുന്നുകൾക്ക് അഡ്മിഷൻ നൽകി സമസ്ത ഹിദ്ദ് പ്രസിഡന്റ് സയ്യിദ് യാസിർ ജിഫ്‌രി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളിൽ ധാർമിക മൂല്യങ്ങൾ വളർത്തുന്നതിന്ന് മത വിദ്യാഭ്യാസം അന്യവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഒന്ന് മുതൽ പ്ലസ്‌ടു വരെയുള്ള ക്ലാസ്സുകൾ  മദ്രസ്സയിൽ നടന്ന് വരുന്നു. പ്രവേശനോത്സവത്തിൽ ഫായിസ് കണ്ണൂർ റിയാസ് ഒമാനൂർ,ഇസ്സുദ്ധീൻ പാലത്തിങ്ങൽ എന്നിവർ പ്രസംഗിച്ചു.ഉമ്മർ മൗലവി വയനാട് അദ്ധ്യക്ഷത വഹിച്ചു. ഫാസിൽ പേരാമ്പ്ര സ്വാഗതവും. അബ്ദുള്ള മൊകേരി നന്ദിയും പറഞ്ഞു.

 


സമസ്ത ബഹ്‌റൈൻ ജിദാലി ദാറുൽ ഖുർആൻ മദ്രസ പ്രവേശനോത്സവം മുഹമ്മദ്‌ മുസ്‌ലിയാർ എടവണ്ണപ്പാറ ഉദ്ഘാടനം ചെയ്തു. ബഷീർ അസ്ലമി, സമദ് അസ്‌നവി, റഷീദ് പുത്തഞ്ചിറ ആശംസ പ്രസംഗം നടത്തി.
പരിപാടിയിൽ നിരവധി രക്ഷിതാക്കളും വിദ്യാർത്ഥികളും സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!