മനാമ: ബഹ്‌റൈൻ പ്രതിഭ റിഫ മേഖല സംഘടിപ്പിച്ച് വരുന്ന ‘സർഗ്ഗോത്സവം 2023’ മെയ് അഞ്ചിന് സമാപിക്കും. ഫെബ്രുവരി 5 ന് ആരംഭിച്ച് മൂന്നു മാസം നീണ്ടു നിന്ന മേഖലയിലെ ഏഴ് യൂണിറ്റിലെ അംഗങ്ങൾ തമ്മിൽ മത്സരിച്ച വിവിധ കലാ -കായിക മത്സരങ്ങൾക്കാണ് ഇതോടെ തിരശ്ശീല വീഴുന്നത്.
മെയ് അഞ്ചിന് വൈകുന്നേരം 4 മണി മുതൽ ഇന്ത്യൻ സ്കൂൾ റിഫ ക്യാമ്പസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സമാപന ചടങ്ങിന് വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിയ മെഗാഷോ മാറ്റ് കൂട്ടും.
പ്രതിഭ അംഗങ്ങൾ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമായ കലാപരിപാടികൾ ആസ്വദിക്കുന്നതിനായി മുഴുവനാളുകളെയും ഇന്ത്യൻ സ്കൂളിന്റെ റിഫ ക്യാമ്പസിലേക്ക് ക്ഷണിക്കുന്നതായും, പരിപാടികൾ തികച്ചും സൗജന്യമായിരിക്കുമെന്നും സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.