bahrainvartha-official-logo
Search
Close this search box.

ബി.കെ.എസ് ഇന്‍ഡോ – ബഹ്റൈന്‍ നൃത്ത സംഗീതോത്സവം മെയ് അഞ്ചിന് വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

WhatsApp Image 2023-05-02 at 2.31.28 PM

മനാമ: ബഹ്റൈന്‍ കേരളീയ സമാജവും ഇന്ത്യന്‍ എംബസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്‍ഡോ- ബഹ്റൈന്‍ നൃത്ത സംഗീതോത്സവം മെയ് അഞ്ചിന് വൈകിട്ട് ആറു മണിക്ക് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ആസാദി കാ അമൃത് മഹോത്സവിന്റെയും, സമാജം 75 വര്‍ഷങ്ങള്‍ പിന്നിടുന്നതിന്റെയും ഭാഗമായാണ് ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ആന്റിക്വിറ്റീസിന്റെ പിന്തുണയോടെ ബഹ്റൈന്‍ കേരളീയ സമാജവും ഇന്ത്യന്‍ എംബസിയും ചേര്‍ന്ന്, ഭാരതീയ കലകളുടെ പ്രചരണാര്‍ഥം രണ്ടാമത് ഇന്‍ഡോ- ബഹ്റൈന്‍ കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

 

ഉദ്ഘാടന ദിവസമായ മെയ് അഞ്ചിന് മുഖ്യാതിഥി മന്ത്രി വി. മുരളീധരനൊപ്പം വിശിഷ്ടാതിഥികളായി ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ, ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ആന്റിക്വിറ്റീസ് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ അഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലി എന്നിവര്‍ പങ്കെടുക്കുമെന്ന് ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടന ദിവസമായ മെയ് അഞ്ചിന് പത്മശ്രീ ശോഭനയും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം അരങ്ങേറും.

 

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള നിരവധി പ്രമുഖ കലാകാരന്മാര്‍ പരിപാടിയില്‍ പങ്കെടുക്കും. മെയ് ആറിന് പത്മഭൂഷണ്‍ അവാര്‍ഡ് ജേതാവ് സുധ രഘുനാഥന്‍ അവതരിപ്പിക്കുന്ന കര്‍ണാടക സംഗീത കച്ചേരിയും, മെയ് ഏഴിന് ഹരീഷ് ശിവരാമകൃഷ്ണന്റെ അകം ബാന്‍ഡിന്റെ സംഗീത വിരുന്നും , മെയ് എട്ടിന് പ്രശസ്തമായ ബഹ്റൈന്‍ ബാന്‍ഡ് രേവന്‍സ് അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍, മെയ് ഒന്‍പതിന് സൂര്യ ഗായത്രി അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും അരങ്ങേറും.

 

മെയ് പത്തിന് പത്മഭൂഷണ്‍ പണ്ഡിറ്റ് റാഷിദ് ഖാനും സംഘവും അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീത കച്ചേരി നടക്കും. മെയ് 11-നു ഗസല്‍ ഗായകന്‍ പത്മശ്രീ പങ്കജ് ഉദാസ് അവതരിപ്പിക്കുന്ന ഗസല്‍ പരിപാടിയുണ്ടാകും. അവസാന ദിവസമായ മെയ് 12-നു അരുണ സായിറാം അവതരിപ്പിക്കുന്ന കര്‍ണാടക സംഗീത കച്ചേരി. പ്രശാന്ത് ഗോവിന്ദപുരമാണ് സംഗീതോത്സവത്തിനു ചുക്കാന്‍ പിടിക്കുന്നത്. സൂര്യ കൃഷ്ണമൂര്‍ത്തിയാണ് ഇന്‍ഡോ ബഹ്റൈന്‍ കള്‍ച്ചറല്‍ ഫെസ്റ്റിന്റെ പ്രോഗ്രാം ഡയറക്ടര്‍.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!