മനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് അൽ ഹിദായ സെന്റർ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ 7:30 തുടങ്ങിയ ക്യാമ്പിൽ ഏകദേശം 127 പേരോളം രക്തം നൽകാൻ എത്തിച്ചേർന്നു.
സെന്റർ പ്രസിഡണ്ട് ഹംസ അമേത്ത്, ജനറൽ സെക്രട്ടറി രിസാലുദ്ദീൻ, ഫിനാൻസ് സെക്രട്ടറി വി.പി. അബ്ദു റസാഖ്, ഓർഗനൈസിങ് സെക്രട്ടറി ബിനു ഇസ്മായിൽ, അബ്ദുൽ അസീസ് ടി.പി., ഹംസ കെ.ഹമദ്, സക്കീർ ഹുസ്സൈൻ എം.പി., ലത്തീഫ് സി.എം. ഫഖ്‌റുദ്ദീൻ, ലത്തീഫ് അളിയമ്പത്ത്, അബ്ദുസ്സലാം, സാദിഖ് യഹ്യ, എന്നിവർ ക്യാംപിന് നേതൃത്വം നൽകി.
സാമൂഹ്യ പ്രതിബദ്ധതയുള്ള ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ അൽ ഹിദായ സെന്ററിന്റെ ബഹുമുഖമായ പ്രവർത്തനങ്ങളുടെ ഒരു ഭാഗം മാത്രമാണെന്നും അതിന് ബഹ്‌റൈനിലെ നല്ലവരായ പ്രവാസികൾ നൽകുന്ന സഹകരണം തികച്ചും ശ്ലാഘനീയമാണെന്നും ജനറൽ സെക്രട്ടറി രിസാലുദ്ദീൻ അറിയിച്ചു.
ദിൽഷാദ് മുഹറഖ്, മുഹമ്മദ് ഷംസീർ, ഹംസ റോയൽ, തൗസീഫ് അഷ്‌റഫ്, ബിർഷാദ് ഘനി, മുഹമ്മദ് കോയ, മുഹമ്മദ് ആഷിഖ്, മുഹമ്മദ് ഹനീഫ്, നഫ്സിൻ, സുആദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. നാസർ മഞ്ചേരി അടക്കമുള്ള സാമൂഹ്യ പ്രവർത്തകർ ക്യാമ്പ് സന്ദർശിച്ചു.