bahrainvartha-official-logo
Search
Close this search box.

കെ.​എം.​സി.​സി ബ​ഹ്റൈ​ൻ 45ാം വാ​ർ​ഷി​കം നാളെ; വിപുലമായ പരിപാടികൾ

New Project - 2023-05-04T114535.828

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്റൈ​ൻ 45ാം വാ​ർ​ഷി​കം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 6.30ന് ​ഇ​സ ടൗ​ൺ ഇ​ന്ത്യ​ൻ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​മെ​ന്ന് കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മു​സ്‍ലിം ലീ​ഗ് പ്ര​സി​ഡ​ന്റ്‌ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന സ​മ്മേ​ള​ന​ത്തി​ൽ എം.​എ. യൂ​സു​ഫ​ലി വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും. കേ​ര​ള പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഗെ​സ്റ്റ് ഓ​ഫ് ഹോ​ണ​ർ ആ​യി​രി​ക്കും.

45ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്പ​ന്ദ​ൻ 2K23 എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ്റ്റേ​ജ് ഷോ​യും മ്യൂ​സി​ക്ക​ൽ ആ​ൻ​ഡ് കോ​മ​ഡി നൈ​റ്റും തു​ട​ർ​ന്ന് അ​ര​ങ്ങേ​റും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ന​ട​ൻ മ​നോ​ജ്‌ കെ. ​ജ​യ​ൻ, ഹ​രീ​ഷ് ക​ണാ​ര​ൻ, മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​രാ​യ ശ​രീ​ഫ് ക​ണ്ണൂ​ർ, സ​ജീ​ർ കൊ​പ്പം, സ​ജി​ല സ​ലിം എ​ന്നി​വ​രും പ്ര​മു​ഖ മി​മി​ക്രി താ​ര​ങ്ങ​ളും സം​ഗീ​ത​നി​ശ​യി​ൽ പ​ങ്കെ​ടു​ക്കും. ഗ​ൾ​ഫി​ൽ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ സം​ഭാ​വ​ന​ക​ള​ർ​പ്പി​ച്ച പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. ഡോ. ​അ​ബ്ദു​ൽ ഹാ​യ് അ​ൽ അ​വാ​ദി (ചെ​യ​ർ​മാ​ൻ, ബ​ഹ്റൈ​ൻ ഫാ​ർ​മ​സി ആ​ൻ​ഡ് എ​ക്സ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ഓ​ഫ് മി​നി​സ്ട്രി ഓ​ഫ് ഹെ​ൽ​ത്ത്)​ക്ക് ഹെ​ൽ​ത്ത് കെ​യ​ർ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും. ഡോ. ​എം.​പി. ഹ​സ​ൻ കു​ഞ്ഞി​ന് (ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് സി.​ഇ.​ഒ മെ​ഡ് ഡെ​ക് കോ​ർ​പ​റേ​ഷ​ൻ ഖ​ത്ത​ർ) ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡും കെ.​ജി. ബാ​ബു​രാ​ജി​ന് (ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് ജ​ന​റ​ൽ മാ​നേ​ജ​ർ അ​റ്റ് ബി.​കെ.​ജി ഹോ​ൾ​ഡി​ങ് ഖ​ത്ത​ർ എ​ൻ​ജി​നീ​യ​റി​ങ് ല​ബോ​റ​ട്ട​റീ​സ്) ക​ർ​മ​ശ്രേ​ഷ്ഠ അ​വാ​ർ​ഡും അ​ബ്ദു​ൽ മ​ജീ​ദ് തെ​രു​വ​ത്തി​ന് (മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഓ​ഫ് ജ​മാ​ൽ ഷു​വൈ​ത്ത​ർ സ്വീ​റ്റ് ഫൗ​ണ്ട​ർ ആ​ൻ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മി​യ​ർ ഫാ​ക്ട​റി ഫോ​ർ ഫു​ഡ്‌​സ്) ഹ്യു​മാ​നി​റ്റേ​റി​യ​ൻ അ​വാ​ർ​ഡും സ​മ്മാ​നി​ക്കും.

എം.​എം.​എ​സ് ഇ​ബ്രാ​ഹി​മി​ന് (മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ എം.​എം.​എ​സ്.​ഇ ജ​ന​റ​ൽ ട്രേ​ഡി​ങ്) ഔ​ട്ട്സ്റ്റാ​ൻ​ഡി​ങ് അ​ച്ചീ​വ്മെൻറ് അ​വാ​ർ​ഡും കെ.​പി. മു​ഹ​മ്മ​ദ് പേ​രോ​ടി​ന് (കെ.​പി ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ, യു.​എ.​ഇ) യൂ​ത്ത് ഐ​ക്ക​ൺ അ​വാ​ർ​ഡും ന​ൽ​കും.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, വ​ർ​ക്കി​ങ് ചെ​യ​ർ​മാ​ൻ ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, ഓ​ർ​ഗ. സെ​ക്ര​ട്ട​റി മു​സ്ത​ഫ കെ.​പി, കു​ട്ടൂ​സ മു​ണ്ടേ​രി (സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ്), കെ.​കെ.​സി മു​നീ​ർ (മീ​ഡി​യ ക​ൺ​വീ​ന​ർ), റ​ഹീം ആ​ത​വ​നാ​ട് (പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ), സ്റ്റേ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ശം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര, അ​സ്‌​ലം വ​ട​ക​ര, സ​ലീം ത​ള​ങ്ക​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!