മനാമ: ബഹ്‌റൈനിലെ മജീദ് അൽ ഫുട്ടിം, ബഹ്‌റൈൻ മാൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കാരിഫൗർ മുന്നൂറ് ഭക്ഷണ കിറ്റുകൾ വിവിധ ചാരിറ്റികൾക്ക് വിതരണം ചെയ്തു. അൽ സനാബെൽ ഓർഫൻ കെയർ സൊസൈറ്റി, ഇസ്കാൻ ജിദ്ദാഫസ് ചാരിറ്റി സൊസൈറ്റി, റോയൽ ചാരിറ്റി ഓർഗനൈസേഷൻ, ബഹ്റൈൻ റെഡ് ക്രസന്റ് സൊസൈറ്റി എന്നിവർക്കാണ് കിറ്റുകൾ നൽകിയത്.
ഈ റമദാനിൽ ഞങ്ങൾ പ്രാദേശിക സമൂഹത്തിനെ സഹായിക്കാനായി ഇറങ്ങി. മുതിർന്ന പൗരന്മാർ, അനാഥർ, തൊഴിലാളികൾ, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾ എന്നിവരാണ് സമൂഹത്തിൽ സഹായം ആവശ്യമുള്ളവർ, അവരെ ഞങ്ങൾ സഹായിക്കുന്നു. കാരിഫോർ ബഹ്റൈൻ, മജീദ് അൽ ഫുട്ടിം റീട്ടെയിൽ, കൺട്രി മാനേജർ ജെറോം അക്കെൽ പറഞ്ഞു.
വിവിധ ചാരിറ്റബിൾ സൊസൈറ്റികളിൽ നിന്നുള്ള പ്രതിനിധികൾ അക്കെലിൽ നിന്ന് ഭക്ഷണ കിറ്റുകൾ ഏറ്റുവാങ്ങി. സിറ്റി സെന്റർ ബഹ്റൈൻ, സീഫ് മാൾ, ദി ബഹ്റൈൻ മാൾ എന്നീ സ്റ്റോറുകളിൽ കാരിഫൗർ തിരഞ്ഞെടുക്കപ്പെട്ട സംഭാവന ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ട്.