പുരസ്കാരത്തുക നിർധനകുടുംബത്തിന് നൽകുമെന്ന് സൂര്യ കൃഷ്മമൂർത്തി; രണ്ടുലക്ഷം രൂപ നൽകി എം.എ. യൂസഫലി

New Project - 2023-05-08T130952.524

മനാമ: വിശ്വകലാപുരസ്കാരത്തിന്റെ സമ്മാനത്തുകയായ അഞ്ചുലക്ഷം രൂപ നിർധന കുടുംബത്തിന് വീടുവെച്ചുകൊടുക്കാനായി വിനിയോഗിക്കാനുള്ള സൂര്യ കൃഷ്മമൂർത്തിയുടെ തീരുമാനത്തെ പിന്തുണച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.. യൂസഫലിസൂര്യ കൃഷ്മമൂർത്തിയുടെ ഉദ്യമത്തിന് സഹായകരമായി രണ്ടുലക്ഷം രൂപ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ലുലു  റീജിയണൽ ഓഫിസിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ ജൂസർ രൂപാവാല രണ്ട് ലക്ഷം രൂപയുടെ ചെക്ക് സൂര്യ കൃഷ്ണമൂർത്തിക്ക് കൈമാറുകയും ചെയ്തു.

 

സൂര്യ സ്റ്റേജ് ആന്റ് ഫിലിം സൊസൈറ്റി എന്ന കലാപ്രസ്ഥാനത്തിന്റെ അമരക്കാരനും ലൈറ്റ് ആൻഡ് ഷെയ്ഡ് ഷോകളുടെ കുലപതിയുമായ സൂര്യ കൃഷ്ണമൂർത്തിക്ക് കേരളിയ സമാജത്തിന്റെ വിശ്വകലാപുരസ്കാരം സമ്മാനിക്കുന്ന വേളയിലാണ് പുരസ്കാരത്തുക കാരണ്യപ്രവർത്തനത്തിനായി വിനിയോഗിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. വേദിയിൽ സന്നിഹിതനായ ലുലു ഗ്രൂപ്പ് ചെയർമാൻ എം.. യൂസഫലി രണ്ട് ലക്ഷം രൂപ നൽകാനുള്ള തീരുമാനം കേരളീയ സമാജം പ്രസിഡണ്ട്  പി.വി. രാധാകൃഷ്ണ പിള്ളയെ അറിയിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം ഇക്കാര്യം വേദിയിൽ പ്രഖ്യാപിക്കുകയും ചെയ്തു

 

.എസ്. ആർ.ഒയിൽ ശാസ്ത്രജ്ഞനായിരുന്ന നടരാജ കൃഷ്ണമൂർത്തി എന്ന സൂര്യ കൃഷ്ണമൂർത്തി, കലയോടുള്ള അഭിനിവേശം മൂലം കനത്ത ശമ്പളവും പദവിയുമുള്ള ജോലി ഉപേക്ഷിച്ച് പിൽക്കാല ജീവിതം കലാപ്രവർത്തനങ്ങൾക്കായി പരിപൂർണ്ണമായി സമർപ്പിക്കുകയായിരുന്നു. ഇന്ത്യൻ കലകൾക്ക് ലോകത്താകമാനം വേദിയുണ്ടാക്കിയതിലും ലോകകലാരംഗത്ത് ഇന്ത്യക്ക് വ്യക്തിമുദ്ര പതിപ്പിക്കാൻ അവസരമൊരുക്കിയതിലും സൂര്യ കൃഷ്ണമൂർത്തിയുടെ പരിശ്രമങ്ങൾ  ഗണനീയമാണ്. 45 വർഷങ്ങളായി സൂര്യ എന്ന പേരിൽ ലോകത്തെമ്പാടും കലാപരിപാടികൾ നടക്കുന്നത് അദ്ദേഹത്തിന്റെ നിശ്ചയദാർഡ്യവും സംഘാടനവൈഭവവും ഒന്നുകൊണ്ടുമാത്രമാണ്. കോവിഡ് കാലത്തൊഴികെ മുടങ്ങാതെ ഇക്കാലമത്രയും തിരുവനന്തപുരത്ത് സുര്യ ഫെസ്റ്റിവൽ നടന്നു. യേശുദാസ്, പത്മ സുബ്രഹ്മണ്യം പോലുള്ള വിശ്രുത കലാകാരൻമാർ  സുര്യ ഫെസ്റ്റിവലിലെ നിറ സാന്നിധ്യങ്ങളായത് കലയെ ജീവവായുവായി കാണുന്ന കൃഷ്ണമൂർത്തിയുടെ ആത്മാർഥതതയെ തൊട്ടറിഞ്ഞതുകൊണ്ടാണ്.  

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!