bahrainvartha-official-logo
Search
Close this search box.

കമ്മ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റ് 2023-ന് ഇന്ത്യൻ സ്‌കൂൾ ഒരുങ്ങുന്നു

New Project - 2023-05-09T091739.298

മനാമ: ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ ഇന്ത്യൻ സ്‌കൂളിൽ ഐഎസ്‌ബി കമ്മ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റ് 2023 നു ഒരുക്കങ്ങൾ ആരംഭിച്ചു. മെയ് 13നു ശനിയാഴ്ച രാവിലെ 9 മണിക്ക് ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസ് ജഷൻമാൽ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്യും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് കമ്മ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റ് നടക്കുന്നത്. 75 വർഷത്തെ സ്വാതന്ത്ര്യത്തിന്റെയും ജനങ്ങളുടെയും സംസ്‌കാരത്തിന്റെയും നേട്ടങ്ങളുടെയും മഹത്തായ ചരിത്രത്തെ അനുസ്മരിക്കാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ സംരംഭമാണ് ആസാദി കാ അമൃത് മഹോത്സവ് . ഒപ്പം ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50 വർഷത്തെ ആഘോഷത്തിന്റെ ഭാഗമായിട്ടുമാണ് സ്‌പോർട്‌സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

സ്‌പോർട്‌സ് ഫെസ്റ്റിന്റെ ഭാഗമായി ഇന്ത്യൻ സ്‌കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. മെയ് 13 മുതൽ 15 വരെ അർജുൻ ചെസ് അക്കാദമിയുടെ പിന്തുണയോടെയുള്ള ചതുരംഗ (ചെസ്) ടൂർണമെന്റോടെ സ്പോർട്സ് ഫെസ്റ്റ് ആരംഭിക്കും. ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, വടംവലി, കബഡി, അത്‌ലറ്റിക്‌സ് എന്നിവ ഉൾപ്പെടുന്ന മറ്റ് കായിക മത്സരങ്ങളിൽ വിവിധ സ്‌കൂളുകളും പങ്കെടുക്കും. ഈ കായിക മത്സരങ്ങൾ വരും ആഴ്ചകളിൽ നടക്കും.വിവിധ സ്‌കൂളുകൾക്ക് പുറമെ ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കളുടെയും ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുടെയും ആവേശകരമായ പിന്തുണയും പങ്കാളിത്തവും പ്രതീക്ഷിക്കപ്പെടുന്നു. കമ്മ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റ് ആരോഗ്യ സംസ്‌കാരം സൃഷ്ടിക്കുകയും സമൂഹത്തിൽ സൗഹൃദം വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഇന്ത്യൻ സ്‌കൂൾ അധികൃതർ പറഞ്ഞു.

 

മൂന്ന് ദിവസങ്ങളിലായി നാല് മത്സരങ്ങളാണ് ചെസ് ടൂർണമെന്റിൽ ഉൾപ്പെടുന്നത്. മെയ് 13 ന് രാവിലെ 8.30 ന് ഓപ്പൺ റാപ്പിഡ് ചെസ് ടൂർണമെന്റ്, വൈകുന്നേരം 4:30 ന് അണ്ടർ 16 ടൂർണമെന്റ് എന്നിവ നടക്കും. മെയ് 14 ന് 6:00 ന് വനിതാ ടൂർണമെന്റ്, മെയ് 15 ന് വൈകുന്നേരം 6:00 ന് അണ്ടർ 10 ടൂർണമെന്റ് എന്നിവയും നടക്കും. ഏറ്റവും പുതിയ ഫിഡ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും ടൂർണമെന്റ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 35139522/33190004 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.

രജിസ്ട്രേഷൻ ഫോം: https://docs.google.com/forms/d/e/1FAIpQLSfk5-Y_Pq42GH_T-oeiQ4dI_LdR3-S4EKnrtf3ZxbGXsQjojA/viewform

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!