കേന്ദ്രമന്ത്രി വി മുരളീധരൻ ഇന്ത്യൻ സ്‌കൂൾ സന്ദർശിച്ചു

New Project - 2023-05-11T093052.893

മനാമ: ഇന്ത്യൻ കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ, മെയ് 5നു വെള്ളിയാഴ്ച ഇന്ത്യൻ സ്‌കൂൾ സന്ദർശിച്ച്‌ വിദ്യാർത്ഥികളുമായി സംവദിച്ചു. ഇസ ടൗൺ കാമ്പസിലെ ജഷൻമാൽ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.

ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, രാജേഷ് എം എൻ, പ്രേമലത എൻ എസ്, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ ദേവസി, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ, ഇഹ്ജാസ് അസ്ലം, സിബിഎസ്ഇ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, സ്റ്റാഫ്, വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു.

കേന്ദ്രമന്ത്രി വി മുരളീധരൻ അനുമോദന പ്രസംഗത്തിൽ രാജ്യത്തെ ഇന്ത്യൻ സ്‌കൂളുകളുടെ നേട്ടങ്ങളെ അഭിനന്ദിച്ചു. ഇന്ത്യൻ സ്‌കൂളിനെ പരാമർശിച്ച് രാജ്യത്തെ വിദ്യാഭ്യാസ മികവിന്റെ കേന്ദ്രമെന്ന നിലയിൽ ഇന്ത്യൻ സ്‌കൂൾ വലിയ പ്രശസ്തി നേടിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ഇന്ത്യൻ പാഠ്യപദ്ധതി പഠിപ്പിക്കാൻ ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ പോലുള്ള സ്ഥാപനങ്ങൾ സൃഷ്ടിക്കാൻ സൗകര്യമൊരുക്കിയതിന് ബഹ്‌റൈൻ രാജ്യത്തിന്റെ ദീർഘവീക്ഷണമുള്ള ഭരണ നേതൃത്വത്തിന് അദ്ദേഹം നന്ദി പറഞ്ഞു.

വിദ്യാഭ്യാസത്തിലൂടെയും അടിസ്ഥാന സൗകര്യവികസനത്തിലൂടെയും വിദ്യാർത്ഥികളുടെ സമഗ്ര വികസനം പ്രദാനം ചെയ്യുന്നത് ഇന്ത്യൻ സർക്കാരിന്റെ മുൻഗണനയാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രി രാജ്യത്തെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി സജീവമായ സംവാദവും നടത്തി. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ ശക്തിയെന്ന് വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. എല്ലാ വെല്ലുവിളികളെയും നേരിടാനുള്ള കരുത്തും എല്ലാം സ്വാംശീകരിക്കാനുള്ള കഴിവും ഇന്ത്യക്കുണ്ട്. ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) ആഗോള സാഹചര്യത്തിൽ വെല്ലുവിളികൾ നേരിടാൻ വിദ്യാർത്ഥികളെ സജ്ജമാക്കാൻ ലക്ഷ്യമിടുന്നു, മന്ത്രി പറഞ്ഞു.

 

സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ സ്വാഗതം പറഞ്ഞു . സ്കൂളിനെ പ്രതിനിധീകരിച്ച് പ്രിൻസ് നടരാജൻ മന്ത്രിക്ക് മെമന്റോ സമ്മാനിച്ചു. സ്കൂൾ ബാൻഡും സ്കൗട്ട് ആൻഡ് ഗൈഡ്സും മന്ത്രിയെ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. സെക്രട്ടറി സജി ആന്റണി നന്ദി പറഞ്ഞു. ഇന്ത്യൻ സ്കൂൾ സന്ദർശിച്ച മന്ത്രി സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽമാർ, ഐഎസ്ബി മാനേജ്‌മെന്റ് , രക്ഷിതാക്കൾ എന്നിവരുമായും ആശയവിനിമയം നടത്തി. വിദ്യാർത്ഥികളായ രുദ്ര രൂപേഷ് അയ്യർ, ആരാധ്യ കെ എന്നിവർ അവതാരകരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!