ബഹ്‌റൈനിൽ നിർമ്മിച്ച ‘ദി ലേഡി ബീയോണ്ട്’ ഷോർട്ട് ഫിലിം കൊച്ചി ഫെസ്റ്റിവലിൽ അരങ്ങേറുന്നു

മനാമ: ബഹ്‌റൈനിൽ നിർമ്മിച്ച ഷോർട്ട് ഫിലിം കൊച്ചിൽ നടക്കുന്ന ഫെസ്റ്റിവലിൽ പങ്കെടുക്കുന്നു. 12 മിനിറ്റ് ദൈർഘ്യമുള്ള ‘ദി ലേഡി ബീയോണ്ട്’ എന്ന ഷോർട്ട് ഫിലിം പ്രശോഭ് മേനോൻ അദ്ദേഹത്തിന്റെ ശൂന്യത എന്ന ചെറുകഥയെ ആസ്പദമാക്കി നിർമ്മിച്ചതാണ്. സംവിധാനവും നിർമ്മാണവും പ്രശോഭ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

ബഹ്റൈനിൽ അരങ്ങേറ്റം ചെയ്ത ചിത്രം മനാമയിൽ പ്രദർശിപ്പിച്ചിരിക്കുന്നു. തനിച്ചു താമസിക്കുന്ന വിഷാദരോഗത്തിന് അടിമപ്പെട്ട ഒരു സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്. ബഹ്‌റൈനിലെ മലയാളി താരങ്ങളായ ജീവ വിനോദും സ്മിത സന്തോഷുമാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. അദ്‌ലിയയിലും ഗുദൈബിയയിലുമായാണ് ചിത്രീകരണം പൂർത്തീകരിച്ചത്. സംവിധായകനും നിർമ്മാതാവുമായ മേനോന്റെ ആദ്യ സംരംഭമാണിത്. കേരളത്തിൽ നിർമ്മിച്ച ഷോർട്ട് ഫിലിമുകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഓരോരുത്തരും തങ്ങളുടെ ജീവിതത്തിലെ ചില ഘട്ടങ്ങളിൽ മറ്റൊരാളാകാൻ ആഗ്രഹിക്കുന്നതെങ്ങനെയെന്ന് വെളിപ്പെടുത്തുന്നു ചിത്രമാണ് ‘ദി ലേഡി ബീയോണ്ട്’ എന്ന് മേനോൻ പറഞ്ഞു. ചിത്രത്തിന്റെ ലൗഞ്ചിങ് ബഹ്‌റൈനിലെ കിംസ് മെഡിക്കൽ സെന്ററിൽ വെച്ച് നടന്നു.