bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സ്കൂൾ ടെക്നോഫെസ്റ്റ് ആഘോഷിച്ചു

winners recieve trophy

മനാമ: ഇന്ത്യൻ സ്‌കൂളിൽ നാഷണൽ സയൻസ് ആന്റ് ടെക്‌നോളജി ദിനത്തിന്റെ ഭാഗമായി  പത്തൊമ്പതാമത്‌ വാർഷിക ടെക്‌നോഫെസ്റ്റ് സംഘടിപ്പിച്ചു. ഇസ  ടൗൺ കാമ്പസിൽ  നടന്ന പരിപാടിയിൽ 6 മുതൽ 12 വരെ ക്‌ളാസുകളിലെ  വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.

 

ഇന്ത്യൻ സ്‌കൂൾ ഉൾപ്പെടെ ഏഴ് സിബിഎസ്ഇ  സ്‌കൂളുകൾ ഈ പരിപാടിയിൽ പങ്കെടുത്തു. ‘സൈബർ സുരക്ഷ’ എന്ന വിഷയത്തിൽ സിമ്പോസിയം, ഓൺ ദി സ്പോട്ട് മോഡൽ നിർമ്മാണ മത്സരം, സയൻസ് ആൻഡ് ടെക്നോളജി ക്വിസ് എന്നിവയിൽ വിവിധ സ്‌കൂളുകൾ പങ്കെടുത്തു. 6 മുതൽ 8 വരെയുള്ള ക്ലാസുകളിലെ ഡിസ്‌പ്ലേ ബോർഡ് മത്സരം,  9 മുതൽ 12 വരെ ക്‌ളാസുകളിലെ  ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം,  9 നും 10 നും വേണ്ടി വർക്കിംഗ് മോഡൽ നിർമ്മാണ മത്സരം എന്നിവയും നടന്നു. ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരവും വർക്കിംഗ് മോഡൽ നിർമ്മാണ മത്സരവും ഈ വർഷത്തെ പുതിയ ഇനങ്ങളായിരുന്നു. 9 മുതൽ 12 വരെ ക്ലാസുകളിലെ ധാരാളം വിദ്യാർത്ഥികൾ ഈ പരിപാടികളിൽ  ആവേശത്തോടെ   പങ്കെടുത്തു.

 

പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, വകുപ്പ് മേധാവികൾ , പ്രധാന അധ്യാപകർ എന്നിവർ പങ്കെടുത്തു.  വിജയികളായവർക്ക്  അവാർഡുകളും വിധികർത്താക്കൾക്ക്  മെമന്റോകളും  സമ്മാനിച്ചു.   സയൻസ് ഫാക്കൽറ്റി അംഗങ്ങളുടെ  മേൽനോട്ടത്തിൽ  മുഴുവൻ പരിപാടികൾക്കും നേതൃത്വം നൽകാൻ ഇന്ത്യൻ സ്‌കൂൾ  വിദ്യാർത്ഥികൾ മുൻപന്തിയിലായിരുന്നു.

 

മത്സര ഫലങ്ങൾ:

സിമ്പോസിയം (ക്ലാസ്സുകൾ XI & XII) – 1. ഇന്ത്യൻ സ്കൂൾ, 2. ന്യൂ മില്ലേനിയം സ്കൂൾ, 3. ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ. ഓൺ ദി സ്പോട്ട് മോഡൽ മത്സരം:(ക്ലാസ്സുകൾ IX & X) -1.ഇന്ത്യൻ സ്കൂൾ, 2.ന്യൂ മില്ലേനിയം സ്കൂൾ, 3.ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ.  സയൻസ് ക്വിസ് മത്സരം (ക്ലാസുകൾ IX & X ) – 1.ന്യൂ മില്ലേനിയം സ്കൂൾ, 2.ന്യൂ ഇന്ത്യൻ സ്കൂൾ, 3.ബഹ്റൈൻ ഇന്ത്യൻ സ്കൂൾ. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ,  സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ വിജയികളെ അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!