മനാമ: “അടങ്ങാത്ത മനുഷ്യസ്നേഹത്തിന്റെ അകാലത്തിൽ പൊലിഞ്ഞ രാജീവിന്റെ ഓർമ്മയ്ക്ക് ” എന്ന ശീർഷകത്തിൽ ഐവൈസിസി സൽമാനിയ ഏരിയ കമ്മറ്റി രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. ഇന്ത്യൻ ഡിലൈറ്റ്‌സ് റെസ്റ്റോറന്റിൽ വെച്ച് സംഘടിപ്പിച്ച പരിപാടി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉത്‌ഘാടനം ചെയ്തു.
ചാൾസ് ആലുക്ക മുഖ്യപ്രഭാഷണം നടത്തി. സൽമാനിയ ഏരിയ പ്രസിഡന്റ് ഷഫീക്ക് കൊല്ലം അധ്യക്ഷത വഹിച്ച യോഗത്തിന് ഏരിയ സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും,ഏരിയ ട്രഷറർ അനൂപ് തങ്കച്ചൻ നന്ദിയും പറഞ്ഞു.
ദേശീയ ജനറൽ സെക്രട്ടറി അലൻ ഐസക്ക്,അനിൽ കുമാർ യു കെ,ബേസിൽ നെല്ലിമറ്റം,അനസ് റഹിം,ജിതിൻ പരിയാരം,ഷിബിൻ തോമസ്,ജയഫർ ,ജോംജിത് എന്നിവർ രാജീവ് ഗാന്ധിയെ അനുസ്മരിച്ച് സംസാരിച്ചു.രാജേഷ് പെരിങ്കുഴി പരിപാടി നിയന്ത്രിച്ചു