മനാമ: ബഹ്റൈൻ ഇൻറർനാഷണൽ എയർപോർട്ടിലെ ട്രാൻസിറ്റ് യാത്രക്കാരിൽ നിന്ന് പണം മോഷ്ടിച്ച ഏഷ്യൻ ട്രാൻസിറ്റ് യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി റസ്റ്റോറന്റിൽ മൂന്നു യാത്രക്കാരുമായി വിചിത്രമായ രീതിയിൽ പെരുമാറുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അറസ്റ്റ് ഉണ്ടായത്.
പ്രതി മയക്കുമരുന്ന് യാത്രക്കാരുടെ പാനീയത്തിൽ കലർത്തുകയും അത് കുടിച്ച് ബോധം നഷ്ട്ടപ്പെട്ട അവരുടെ പണം മോഷ്‌ടിക്കുകയായിരുന്നു. പ്രതി എയർപോർട്ടിൽ നിന്ന് കറൻസി മാറ്റി മറ്റൊരു സ്ഥലത്തേക്ക് ടിക്കറ്റ് എടുക്കുകയും ചെയ്തതായി അന്വേഷണത്തിൽ പറയുന്നു.
സൗജന്യ ഭക്ഷണം ലഭിക്കുമെന്ന് ഇരകളെ ബോധ്യപ്പെടുത്തി റസ്റ്റോറന്റിൽ എത്തിക്കാൻ പ്രതി ശ്രമിക്കുകയും എന്നാൽ അത് നടക്കാതെ വന്നപ്പോൾ പുറപ്പെടുന്ന ഗേറ്റിനരികിൽ നിന്ന് പ്രതി പാനീയത്തിൽ മയക്കുമരുന്ന് കലർത്തി അവർക്ക് നൽകുകയും ചെയ്തു. ബോധം നഷ്ടപ്പെട്ട ഇരകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.